കേരളം
ജാഗ്രതാ പോര്‍ട്ടലില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം
അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം മാത്രമേ യാത്ര ആരംഭിക്കാന്‍ കഴിയൂ. 48 മണിക്കൂറിനു മുമ്പ് ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ ഇതു കൂടി രജിസ്ട്രേഷനോടൊപ്പം അപ്‌ലോഡ് ചെയ്യണം. 500 എം.ബി യില്‍ താഴെ വരുന്ന പി.ഡി.എഫ്/ ജെ.പെഗ്/ പി.എന്‍.ജി ഫോര്‍മാറ്റ് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റാണ് അപ്‌ലോഡ് ചെയ്യേണ്ടത്.
രജിസ്ട്രേഷന്‍ ഇങ്ങനെ,
കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി https://covid19jagratha.kerala.nic.in (വെബ്‌സൈറ്റില്‍ സിറ്റിസണ്‍ (Citizen) ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിസിറ്റേഴ്സ് എന്‍ട്രി (Visitor’s entry) ഓപ്ഷനില്‍ നിന്നും ഡൊമസ്റ്റിക് എന്‍ട്രി (Domestic entry) തെരഞ്ഞെടുക്കണം. ശേഷം വരുന്ന പേജില്‍ New registration in covid 19 jagratha portal ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കി വേരിഫൈ ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യണം. സ്‌ക്രീനില്‍ വരുന്ന കാപ്ച്ച കോഡ് കൂടി എന്റര്‍ ചെയ്ത് കഴിയുമ്പോള്‍ അല്‍പസമയത്തിനകം നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ഒ.ടി.പി നമ്പര്‍ വരും. ഒ.ടി.പി എന്റര്‍ ചെയ്ത ശേഷം വേരിഫൈ ചെയ്യുക.
വേരിഫിക്കേഷനു ശേഷം നിങ്ങളുടെ പേര്, ജനന തീയതി, ഐ.ഡി നമ്പര്‍ ഉള്‍പ്പടെ ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ഇതോടൊപ്പമാണ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കേണ്ടത്. ശേഷം നല്‍കിയ വിവരങ്ങള്‍ സേവ് ചെയ്യുന്നതോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവും. രജിസ്‌ട്രേഷന്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് രജിസ്ട്രേഷന്‍ വിവരങ്ങള്‍ ടെക്സ്റ്റ് മെസേജായി വരുന്നതാണ്. മെസേജിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പാസ്സിന്റെ പി.ഡി.എഫ് ഫോം ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. യാത്രക്കാര്‍ക്ക് കേരളത്തിലേക്ക് വരുമ്പോള്‍ ചെക്‌പോസ്റ്റില്‍ ഈ യാത്രാ പാസ്സ് കാണിച്ച് യാത്ര ചെയ്യാന്‍ സാധിക്കും.
ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
http://covid 19 jagratha.kerala.nic.in