Covid 19
സുരക്ഷാ മാനദണ്ഡങ്ങൾ വാചകമടിയിൽ മാത്രം ഒതുങ്ങുന്നു; കേരളത്തിലെ കോവിഡ് കണക്കുകൾ ഞെട്ടിക്കുന്നു
ഇന്നലെ യുപിയില്‍ നടന്നത് ഒരു ലക്ഷത്തില്‍ അധികം കോവിഡ് പരിശോധനയാണ്. അതില്‍ രോഗം സ്ഥിരീകരിച്ചത് വെറും 248 പേര്‍ക്കും. മാസങ്ങള്‍ക്ക് മുമ്ബ് ഈ കണക്ക് എത്രയോ വലുതായിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ട ഡല്‍ഹിയില്‍ പോലും ഇന്നലെ രോഗികളുടെ എണ്ണം 199 ആയി ചുരുങ്ങി. എന്നാല്‍ കോവിഡിനെ തുടക്കത്തില്‍ പിടിച്ചു കെട്ടിയ കേരളത്തില്‍ ഇന്നലെ നടന്നത് അമ്ബത്തിയെട്ടായിരം പരിശോധനകളാണ്. രോഗികള്‍ 5771 ഉം. ചത്തീസ്ഗഡില്‍ 6451 രോഗികളും. ബാക്കിയെല്ലാ സംസ്ഥാനത്തും കോവിഡ് നിയന്ത്രണ വിധേയമായി കഴിഞ്ഞു.
അതിനിടെ സംസ്ഥാനത്തു കോവിഡ് വ്യാപനം കൂടാന്‍ കാരണം തദ്ദേശ തിരഞ്ഞെടുപ്പാണെന്ന് മന്ത്രി കെ.കെ.ശൈലജ സമ്മതിക്കുന്നുമുണ്ട്. കോവിഡ് വ്യാപനത്തില്‍ കേരളത്തെ കുറ്റപ്പെടുത്തുന്നവര്‍ കാര്യങ്ങള്‍ വിശകലനം ചെയ്യാതെയാണ് സംസാരിക്കുന്നത്. സംസ്ഥാനത്തു കോവിഡ് പരിശോധന കുറച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് വ്യാപന സാധ്യതയുണ്ടെന്ന് വിദഗ്ദർ അടക്കം പറഞ്ഞിരുന്നു . എന്നാല്‍ ഈ സമയത്ത് വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ വലിയ വീഴ്ച വരുത്തി. ഇത് തന്നെയാണ് കേരളത്തെ കോവിഡിന്റെ ഹബ്ബാക്കിയതെന്ന് വൈകിയ സമയത്ത് മന്ത്രി തന്നെ സമ്മതിക്കുകയാണ്.
കോവിഡിന് ശേഷം ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. കര്‍ണ്ണാടകയില്‍ തദ്ദേശ തെരഞ്ഞെടുപ്പും നടന്നു. എന്നാല്‍ അവിടെ ഒന്നും കേരളത്തെ പോലെ രോഗ വ്യാപനം ഉണ്ടായിട്ടില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ചികിത്സയിലുള്ള 10 ജില്ലകളില്‍ ഏഴും കേരളത്തില്‍ ആണിപ്പോള്‍. ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് തൃശൂരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് നാളെ ഒരു വര്‍ഷമാകുമ്ബോഴും സംസ്ഥാനത്തു സ്ഥിതി രൂക്ഷമായി തുടരുന്നു. മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് നിയന്ത്രണ വിധേയമാകുന്നതിനിടെയാണിത്. ഔദ്യോഗിക കണക്കനുസരിച്ചു സംസ്ഥാന ജനസംഖ്യയുടെ 3 ശതമാനത്തില്‍ താഴെ പേര്‍ക്കു മാത്രമേ കോവിഡ് ബാധിച്ചിട്ടുള്ളൂ.
കുറച്ചു ദിവസങ്ങളായി ഇന്ത്യയിലെ പ്രതിദിന കേസുകളില്‍ പകുതിയും കേരളത്തിലാണ്. ഇന്നലെ ചത്തീസ്ഗഡ് കേരളത്തെ രണ്ടാമതാക്കി. ആകെ കേസുകളില്‍ മൂന്നാമതും (9.11 ലക്ഷം) നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഒന്നാമതുമാണ് കേരളം. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ള 5 സംസ്ഥാനങ്ങളില്‍ മറ്റു നാലും കേരളത്തേക്കാള്‍ ഏറെ പിന്നിലുമാണ്. ഈ 4 സംസ്ഥാനങ്ങളിലെ മൊത്തം രോഗികളേക്കാള്‍ കൂടുതലാണ് കേരളത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം. കേരളത്തില്‍ 72,392 പേര്‍; മറ്റു നാലിടത്തും ചേര്‍ന്ന് 61,489.
സംസ്ഥാനത്ത് ഇന്നലെ 58,472 സാംപിളുകളിലായി 5771 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്ക് 9.87 %. ആകെ മരണം 3682 ആയി. എറണാകുളം 784, കൊല്ലം 685, കോഴിക്കോട് 584, കോട്ടയം 522, പത്തനംതിട്ട 452, ആലപ്പുഴ 432, തൃശൂര്‍ 424, മലപ്പുറം 413, തിരുവനന്തപുരം 408, ഇടുക്കി 279, കണ്ണൂര്‍ 275, പാലക്കാട് 236, വയനാട് 193, കാസര്‍കോട് 84 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. അടുത്ത 13 ദിവസങ്ങളില്‍ പ്രതിദിന കേസുകള്‍ 6600-7400 ആകാമെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പു കൂടി പരിഗണിച്ച് സംസ്ഥാനത്തു പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുമെങ്കിലും മരണ നിരക്ക് ഉയരില്ലെന്നാണു കണക്കുകൂട്ടല്‍. നിയന്ത്രണങ്ങള്‍ ഉത്തരവായി ഇറങ്ങും. ഇതിനിടെ, വിമര്‍ശനം ഉണ്ടായാലും യഥാര്‍ഥ കണക്കുകള്‍ ജനത്തിനു മുന്നില്‍ പറയുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. നേരത്തേതു പോലെ വ്യാപക വര്‍ധന ഇല്ലെങ്കിലും രോഗമുക്തരെക്കാള്‍ രോഗികളുടെ എണ്ണം ദിവസവും കൂടുന്ന സാഹചര്യമാണുള്ളത്. ഈ മാസത്തെ കണക്കനുസരിച്ച് കേസുകളുടെ എണ്ണത്തില്‍ ക്രമാനുഗത വര്‍ധനയുണ്ടായി. 4 നും 10 നും മധ്യേ റിപ്പോര്‍ട്ട് ചെയ്തത് 35,296 കേസുകളാണ്. 11 മുതലുള്ള ആഴ്ചയില്‍ ഇത് 36,700 ആയും 18 മുതലുള്ള ആഴ്ചയില്‍ 42,430 ആയും ഉയര്‍ന്നിട്ടുണ്ട്.