കേരളം
കൊവിഡ് വ്യാപനം; തമിഴ്നാട് ഇടറോഡുകൾ അടച്ചു
രാജ്യത്ത് കൊവിഡ് കുതിപ്പ് നിയന്ത്രണമാം വിധത്തിൽ വർധിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പുറത്തു വരുന്ന കൊവിഡ് കണക്കുകൾ അത്ര ആശ്വാസം പകരുന്നതല്ല.
ഇപ്പോൾ കൊവിഡിന്റെ പശ്ചാത്തലത്തിൽ കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള നാല് റോഡുകൾ അടച്ചു.
പാറശ്ശാലയ്ക്കും വെള്ളറടയ്ക്കും ഇടയിലുള്ള റോഡുകളും തമിഴ്നാട് പൊലീസ് അടച്ചിട്ടുണ്ട്. അതേസമം ഇ – പാസ് ഉള്ളവർക്ക് മാത്രം കളിയിക്കാവിള വഴിയുള്ള പ്രധാന റോഡ് വഴി സഞ്ചരിക്കാം.
അതേ സമയം രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായ മൂന്നാംദിവസവും രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്.