Connect with us

കേരളം

കൊവിഡ് വ്യാപനം; രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്ന് കെജിഎംഒഎ

Published

on

KGMOA

സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ. അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. രോഗികളുടെ എണ്ണം കൂടിയത് അപായ സൂചനയാണ്. ഈ സാഹചര്യത്തില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്നും കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്നുമാണ് കെജിഎംഒഎ നല്‍കുന്ന നിര്‍ദ്ദേശം. എട്ടിന നിർദ്ദേശങ്ങളാണ് കെജിഎംഒഎ സമർപ്പിച്ചത്.

1) സംസ്ഥാനതല ലോക്ക് ഡൗൺ: രണ്ടരലക്ഷം രോഗികളും 25 ശതമാനത്തിന് മുകളിൽ ടി പി ആർ ഉം നിലവിലുള്ള നമ്മുടെ സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലാണ്. ജനിതകവ്യതിയാനം വന്ന വൈറസ് വ്യക്തികളിൽനിന്ന് വ്യക്തികളിലേക്ക് വായുമാർഗത്തിലൂടെയും പകരും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരു രോഗിയിൽ നിന്ന് നൂറുകണക്കിന് പേരിലേക്ക് ഇത് പകരാൻ ഇടവരുത്തുന്നുണ്ട്. പൊതു ഇടങ്ങളിൽ ആളുകൾ എത്തുന്നത് ഒഴിവാക്കുകയും അവർ വീടുകളിൽ തന്നെ ഇരിക്കുന്നു എന്ന് ഉറപ്പാക്കുകയുമാണ് ഈ ഗുരുതര വ്യാപനത്തിന്റെ കണ്ണി മുറിക്കാനുള്ള ഏറ്റവും നിർണായകമായ നടപടി. ഈ ശാസ്ത്രീയ സത്യം മനസ്സിലാക്കി അടിയന്തരമായി സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടതാണ്. വിവിധ സംസ്ഥാനങ്ങളിൽ ആരോഗ്യ സംവിധാനത്തെ തന്നെ തളർത്തിയ രീതിയിലേക്ക് രോഗികളുടെ എണ്ണം വർദ്ധിച്ചത് ഒരു അപായ സൂചനയായി തന്നെ കണ്ടുകൊണ്ട് ഒട്ടും വൈകാതെ ഈ തീരുമാനം നടപ്പാക്കണം.

2) മാനവവിഭവശേഷി ഉറപ്പാക്കുക: മാനവവിഭവശേഷിയുടെ ഗുരുതരമായ കുറവാണ് നമ്മുടെ ആരോഗ്യ സ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന ഒരു വലിയ വെല്ലുവിളി. കൊവിഡ് ചികിത്സയ്ക്കായി സി എഫ് എൽ ടി സി കളും സി എസ് എൽ ടി സി കളും കൊവിഡ് ആശുപത്രികളും മുതലായ പുതിയ സംവിധാനങ്ങൾ നടത്തുകയും, കൊവിഡിനോടൊപ്പം കൊവിഡേതര ചികിത്സകയും മുന്നോട്ട് കൊണ്ടുപോകുന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ആരോഗ്യവകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. ഇത് കാര്യക്ഷമമായി പ്രാവർത്തികമാക്കാൻ വേണ്ട അധികം ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ അടിയന്തരമായി നിയമിക്കണം.

കൊവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് കൊവിഡ് ബ്രിഗേഡിനു പുറമെ ലഭിച്ചിരുന്ന ആയിരത്തോളം പുതിയ ഡോക്ടർമാരുടെ സേവനം ഇപ്പോൾ ലഭ്യമല്ലാത്തത് ഈ കുറവ് ഗുരുതരമാകുന്നു. ഇത് പരിഹരിക്കപ്പെടണം.
ആരോഗ്യ വകുപ്പിൽ നിന്ന് പിജി പഠനത്തിന് പോയ ഡോക്ടർമാരെ, അത് പൂർത്തിയാകുന്ന തീയതിയിൽ തന്നെ വകുപ്പിലേക്ക് തിരികെ പ്രവേശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. ഇവരെ extension of service ൽ നിന്ന് ഒഴിവാക്കണം.

മാനവവിഭവശേഷിയുടെ അധിക വിനിയോഗം കുറയ്ക്കാനായി കൂടുതൽ Domiciliary Care Center കളും, step down CFLTC കളും ബ്ലോക്ക് തലത്തിൽ സജ്ജമാക്കണം. ഇവിടെ ടെലി കൺസൾട്ടേഷൻ സംവിധാനം നടപ്പാക്കുകയും വേണം. വീടുകളിൽ ചികിത്സയിൽ കഴിയാൻ ബുദ്ധിമുട്ടുള്ളവരെയും കൊവിഡ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജാവുന്നവരെയും ഇത്തരം സംവിധാനങ്ങളിൽ പ്രവേശിപ്പിക്കണം കൂടുതൽ CFLTC കൾ തുടങ്ങുന്നതിനേക്കാൾ നിലവിലുള്ളവയിലെ bed strength വർദ്ധിപ്പിക്കണം.

3) വീടുകളിൽ ചികിത്സയിലുള്ള രോഗികളുടെയും നിരീക്ഷണത്തിൽ ഉള്ളവരുടെയും എണ്ണം വലിയ തോതിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലാതലത്തിൽ അധിക ജീവനക്കാരെ നിയമിച്ചുകൊണ്ട് 24*7 call centre സ്ഥാപിക്കണം. പല കാരണങ്ങൾ കൊണ്ടും നേരിട്ട് രോഗി പരിചരണത്തിൽ ഏർപ്പെടാൻ സാധിക്കാത്തവർക്ക് ഇത്തരമൊരു സംവിധാനത്തിൽ പ്രവർത്തിക്കാനാകും.

4) സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും വിവരങ്ങൾ ഏകീകരിച്ച് ബെഡ്ഡുകളുടെ (ICU bed, Oxygen bed, non oxygen bed) ലഭ്യത സുതാര്യമായി അറിയിക്കുവാനുള്ള കേന്ദ്രീകൃതമായ ഒരു റിയൽ ടൈം മോഡൽ വികസിപ്പിക്കണം.

5) ദ്വിതീയ-ത്രിദീയ തല കോവിഡ് ആശുപത്രികൾ, CSLTCകൾ, CFLTCകൾ എന്നിവയിലേക്കുള്ള പ്രവേശനത്തിന് കൃത്യമായ അഡ്മിഷൻ റഫറൽ പ്രോട്ടോകോൾ ഉണ്ടാക്കണം. കൊവിഡ് ആശുപത്രി കിടക്കകൾ category B, C വിഭാഗം രോഗികൾക്കായി മാറ്റിവക്കുകയും ഗുരുതരമല്ലാത്ത category A രോഗികൾ അവിടെ പ്രവേശിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുകയും വേണം.

6) വേഗത്തിൽ കൊവിഡ് ടെസ്റ്റ് നടത്തി റിസൾട്ട് ലഭ്യമാക്കുവാൻ കൂടുതൽ ആന്റിജൻ ടെസ്റ്റിംഗ് കിറ്റുകൾ അടിയന്തരമായി ലഭ്യമാക്കണം.

7) പി പി കിറ്റുകളുടെ ഗുണനിലവാരത്തെക്കുറിച്ച് വലിയതോതിൽ ആക്ഷേപങ്ങൾ ഉയരുന്നുണ്ട് ഉണ്ട്. കൂടുതൽ ആരോഗ്യപ്രവർത്തകർ രോഗികളാകുന്ന സാഹചര്യത്തിൽ നിലവാരമുള്ള പിപി കിറ്റുകളുടെ ലഭ്യത യുദ്ധകാലടിസ്ഥാനത്തിൽ ഉറപ്പാക്കണം.

8) സ്വന്തം ആരോഗ്യം തൃണവൽക്കരിച്ച് രോഗീപരിചരണത്തിൽ ഏർപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചാൽ അവരുടെ ചികിത്സക്കായി നിശ്ചിത ബെഡ്ഡുകൾ മാറ്റിവെക്കുകയും അവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയും വേണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ