കേരളം
കോവിഡ് മരണങ്ങൾ കൂടുന്നു; സംസ്ഥാനത്ത് പുതുക്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങൾ ഇങ്ങനെ
സംസ്ഥാനങ്ങളിൽ കൊവിഡ് മരണ കണക്കുകൾ ഉയരുന്നു. കൊവിഡ് ഭേദമായ ശേഷവും അനുബന്ധ രോഗങ്ങൾ മൂലം മൂന്നുമാസത്തിനിടെ മരിച്ചാൽ പോലും കൊവിഡ് മരണമായി പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം. ഇതിന് പിന്നാലെയാണ് സംസ്ഥാനങ്ങളിലെ മരണ കണക്കുകൾ ഉയർന്നത്. രാജസ്ഥാനിൽ മാത്രം 45000ത്തോളം പുതിയ മരണങ്ങൾ ഉൾപ്പെടുത്തും.
കൊവിഡ് മൂലം മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചതോടെയാണ് രാജ്യത്ത് കൊവിഡ് മരണങ്ങൾ പുന:പരിശോധിക്കുന്നത്.
കൊവിഡ് ഭേദമായ ശേഷം അനുബന്ധ രോഗങ്ങൾ മൂലം മൂന്നു മാസത്തിനിടെ മരിച്ചാൽ പോലും കൊവിഡ് മരണമായി നിശ്ചയിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചത്.
ഈ പശ്ചാത്തലത്തിൽ കൊവിഡ് മരണം രേഖപ്പെടുത്തുന്നതിലെ മാനദണ്ഡം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പൊളിച്ചെഴുതേണ്ടി വന്ന സാഹചര്യത്തിലാണ് രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്തത് . പുന:പരിശോധനയിൽ രാജസ്ഥാനിൽ നിലവിൽ റിപ്പോർട്ട് ചെയ്ത മരണങ്ങളെക്കാൾ 5 ഇരട്ടി പുതിയ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എട്ടായിരത്തോളം മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജസ്ഥാനിൽ പുന:പരിശോധനക്ക് ശേഷം 45000ത്തോളം മരണങ്ങൾ കൂടി ഉൾപ്പെടുത്തും.