കേരളം
കോവിഡ് മരണങ്ങളില്‍ അഞ്ചിലൊന്ന് കേരളത്തില്‍; ഡെത്ത് ഓഡിററ് വേണമെന്ന് വിദഗ്ധര്‍
രാജ്യത്തെ കോവിഡ് മരണങ്ങളില്‍ അഞ്ചിലൊന്ന് കേരളത്തില്‍. പ്രതിദിനം കോവിഡ് കവരുന്നത് നൂറോളം ജീവനുകള്‍. അതേ സമയം ഡെത്ത് ഓഡിറ്റ് നടത്തി മരണകാരണം കണ്ടെത്തെണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് മരണനിരക്കാണ് കേരളത്തില്‍.
ജനുവരി 1 മുതല്‍ മുപ്പത് വരെയുളള കാലയളില്‍ 1127 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. മുന്‍പുണ്ടായ മരണങ്ങളില്‍ ബന്ധുക്കള്‍ അപ്പീല്‍ നല്കിയതോടെ 4546 മരണങ്ങളും ജനുവരിയില്‍ മാത്രം സ്ഥിരീകരിച്ചു. പ്രതിദിന മരണക്കണക്കുകള്‍ ഉയരാന്‍ തുടങ്ങിയത് ജനുവരി 22 മുതലാണ്. വെറു പത്തു ദിവസത്തിനിടെ ജീവന്‍ പൊലിഞ്ഞത് 649 പേര്‍ക്കാണ്. ഈ കാലയളില്‍ രാജ്യത്തെ ആകെ മരണം 3638 മാത്രം. അതായത് പതിനെട്ട് ശതമാനം പേര്‍ കേരളത്തിന്റെ കണക്കില്‍.
മരണക്കണക്കുകള്‍ ഉയര്‍ന്നു തുടങ്ങിയതോടെ ആരോഗ്യവകുപ്പ് ഔദ്യോഗിക റിലീസില്‍ പ്രതിദിന മരണങ്ങള്‍ രേഖപ്പെടുത്തുന്ന രീതിയിലും മാറ്റം വരുത്തി. അതാത് ദിവസം സ്ഥിരീകരിക്കുന്ന മരണങ്ങളും മുന്‍ ദിവസങ്ങളിലെ മരണങ്ങളും രണ്ടായി നല്‍കി തുടങ്ങി. ഇങ്ങനെ പ്രതിദിന മരണക്കണക്ക് 15 ല്‍ താഴെയെത്തിച്ചു. പ്രതിദിന മരണങ്ങള്‍ വളരെക്കുറച്ച് മാത്രമേ അതാത് ദിവസം രേഖപ്പെടുത്താറുളളു എന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ നോക്കിയാല്‍ ഓരോ ദിവസവും നൂറോളം പേര്‍ മരണത്തിന് കീഴടങ്ങുന്നതായി കാണാം.