Connect with us

Covid 19

രാജ്യത്ത് കൊവിഡ് മരണം അഞ്ച് ലക്ഷം കടന്നു

covid death 4

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കൊവിഡ് മൂന്നാം തരംഗത്തിലെത്തി നിൽക്കുമ്പോൾ ആകെ അഞ്ച് ലക്ഷത്തിലേറെ പേരെയാണ് കൊവിഡ് കവർന്നതെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ വാക്സീൻ മരണ സംഖ്യയിൽ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. 2020 ജൂലൈയിലാണ് കൊവിഡ് മരണം രാജ്യത്ത് 4 ലക്ഷം കടന്നത്. അതിന് ശേഷം 217 ദിവസമെടുത്താണ് മരണസംഖ്യ 5 ലക്ഷത്തിലേക്കെത്തിയതെന്നത് ആശ്വാസകരമാണ്. മൂന്നാം തരംഗത്തിൽ രാജ്യത്ത് മരിച്ചവരിൽ 90 ശതമാനം പേരും രണ്ട് ഡോസ് വാക്സീനും സ്വീകരിക്കാത്തവരാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ലോകരാജ്യങ്ങളിൽ കൊവിഡ് മരണ സംഖ്യയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് ഇന്ത്യക്ക് മുകളിലുള്ളത്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് മരിച്ചത്. 9.1 ലക്ഷം പേരാണ് അമേരിക്കയിൽ കൊവിഡിന് കീഴടങ്ങിയത്.

രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ 6.3 ലക്ഷം പേർ കൊവിഡ് രോഗ ബാധിതരായി മരിച്ചു. മൂന്നാം തരംഗത്തിൽ പ്രതിദിന രോഗികളുടെ എണ്ണം ഉയർന്ന് തന്നെയാണ്. ഇന്നും രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം ഒന്നരലക്ഷത്തിന് മുകളിലെത്തി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version