Connect with us

Covid 19

മൃഗങ്ങളെയും വിടാതെ കൊവിഡ്; ജയ്പൂർ മൃഗശാലയിലെ സിംഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു

53dec919 9efa 45ec be29 4e15ce491a87 newsImg

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരം​ഗം ​ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ മൃ​ഗങ്ങളിലും രോ​ഗബാധ ഉണ്ടാകുന്നതായി റിപ്പോർട്ട്. ജയ്പൂർ മൃ​ഗശാലയിലെ ത്രിപുർ എന്ന സിംഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി ഇന്ത്യൻ വെറ്റിനറി റിസർച്ച്​ ഇൻസ്റ്റിറ്റ്യൂട്ട്​ (IVRI) അധികൃതർ അറിയിച്ചു.

ത്രിപുരിന്‍റെ സാമ്പിളുകൾക്കൊപ്പം പരിശോധനക്ക്​ അയച്ച പുള്ളിപുലി, വെള്ളക്കടുവ, പെൺസിംഹം എന്നിവയുടെ സാമ്പിളുകളുടെ പരിശോധന ഫലത്തിൽ അവ്യക്തതയുള്ളതിനാൽ വീണ്ടും പരിശോധനക്ക്​ അയച്ചിരിക്കുകയാണ്​. 13 മൃ​ഗങ്ങളുടെ സാംപിളുകളാണ് പരിശോധനക്കായി അയച്ചത്. ഇതിൽ മൂന്ന്​ സിംഹം, മൂന്ന്​ കടുവ, ഒരു പുള്ളിപുലി എന്നിവ ഉൾപ്പെട്ടിട്ടുണ്ട്.

മൃഗങ്ങളെ പരിപാലിക്കുന്ന രോഗലക്ഷണങ്ങളില്ലാത്ത മനുഷ്യരിൽനിന്നാകാം രോഗം മൃഗങ്ങളിലേക്ക്​ പകർന്നതെന്ന് ഐവിആർഐ ജോയിന്റ് ഡയറക്ടർ കെ പി സിം​ഗ് പറഞ്ഞു. നേരത്തെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​വാ സഫാ​രി പാ​ർ​ക്കി​ലെ ര​ണ്ട് പെ​ൺ സിംഹ​ങ്ങ​ൾ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചിരുന്നു.

മൂ​ന്നും ഒ​മ്പ​തും വ​യ​സ് പ്രാ​യ​മു​ള്ള ഏ​ഷ്യ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട സിം​ഹ​ങ്ങ​ൾ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചത്. ഹൈ​ദ​രാ​ബാ​ദി​ലെ നെ​ഹ്റു സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന എ​ട്ട് സിം​ഹ​ങ്ങ​ൾ​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് യു​പി​യി​ലെ സിം​ഹ​ങ്ങ​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version