ആരോഗ്യം
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ ഒരുലക്ഷം കടന്നു
മഹാരാഷ്ട്രയിലെ കോവിഡ് ബാധിതർ ഒരു ലക്ഷം കടന്നു. ഇന്ന് 3493 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് കോസുകൾ 1.01,141 ആയി ഉയർന്നു.
127 പേരാണ് ഇന്ന് മരിച്ചത്. ആകെ മരണസംഖ്യ 3717 ആണ്. 47,793 പേർ പൂർണ രോഗമുക്തി നേടി.ഇതില്‍ 1718 പേരാണ് ഇന്ന് ഡിസ്ചാർജ് ആയത്.
സംസ്ഥാനത്തെ കോറോണ ബാധിതരുടെ എണ്ണം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി. ജനങ്ങളോട് സാമൂഹിക അകലം പാലിക്കുന്നതുൾപ്പടെയുള്ള മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ 500 അധിക ഐസിയു ബെഡുകൾ സജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ് അറിയിച്ചിരുന്നു.