Connect with us

ആരോഗ്യം

മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ ഉയരുന്നു, 23,179 പുതിയ രോഗബാധിതർ, 84 മരണം

Published

on

5 2 1

മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻ വർധന. ബുധനാഴ്ച വരെയുള്ള കണക്കുകളനുസരിച്ച് പുതുതായി 23,179 കേസുകളാണ്​ സംസ്​ഥാനത്ത്​ റിപ്പോർട്ട്​ ചെയ്​തത്. മുൻ ദിവസത്തെ അപേക്ഷിച്ച്​ 30 ശതമാനത്തിലധികം കേസുകളാണ്​ ഇതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോവിഡ്​ വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. കോവിഡ്​ വ്യാപനം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ്​ യോഗത്തിൽ ഉയർന്ന ആവശ്യം.

മഹാരാഷ്​ട്രയിലെ നാഗ്​പൂരിലാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതർ. 269​8 കേസുകൾ ഇവിടെമാത്രം റിപ്പോർട്ട്​ ​െചയ്​തു. പുണെ 2612, മുംബൈ 2377, എന്നിങ്ങനെയാണ്​ കോവിഡ്​ ബാധിതരുടെ എണ്ണം. 24 മണിക്കൂറിനിടെ 84 മരണവും സംസ്​ഥാനത്ത്​ റിപ്പോർട്ട്​ ചെയ്​തു. നിലവിൽ 1.52 ലക്ഷം പേരാണ്​ ഇവിടെ ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒരാഴ്ചക്കിടെ 70 ജില്ലകളിൽ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ 150 ശതമാനം വർധനയുണ്ടായെന്ന കണക്കുകൾ പുറത്തുവന്നിരുന്നു. വരുന്ന ആഴ്ചകളിൽ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വൻ വർധനയുണ്ടാക്കിയേക്കാമെന്നാണ്​ ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം9 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം14 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം16 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം19 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം19 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം20 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം7 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version