Connect with us

Covid 19

അപേക്ഷിച്ചാല്‍ ഒരു മാസത്തിനകം കോവിഡ് സഹായധനം; മാര്‍ഗനിര്‍ദേശത്തിന് അംഗീകാരം

covid funeral

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച മാര്‍ഗ നിര്‍ദേശം സുപ്രീം കോടതി അംഗീകരിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അന്‍പതിനായിരം രൂപ വീതം നല്‍കുമെന്നാണ് കേന്ദ്രം അറിയിച്ചത്.

അപേക്ഷിച്ച് ഒരു മാസത്തിനകം ഈ തുക വിതരണം ചെയ്യണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.മരണ സര്‍ട്ടിഫിക്കറ്റില്‍ കോവിഡ് എന്നു രേഖപ്പെടുത്തിയിട്ടില്ല എന്നതുകൊണ്ടുമാത്രം ഒരാള്‍ക്കും സഹായ ധനം നിഷേധിക്കരുതെന്ന് ജസ്റ്റിസുമാരായ എംആര്‍ ഷാ, എഎസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു.

നഷ്ടപരിഹാരം നല്‍കാനുള്ള പദ്ധതിയെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിന് വ്യാപകമായി പരസ്യം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കുറഞ്ഞത് അന്‍പതിനായിരം രൂപ ലഭിക്കും. ഇതിനു പുറമേ സര്‍ക്കാരിനു മറ്റു പദ്ധതികള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ സഹായം നല്‍കാം.

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍നിന്നാവും സഹായ ധനം നല്‍കുക. മരണം കോവിഡ് മൂലമാണെന്ന ഉറപ്പിക്കാന്‍ ജില്ലാ തലത്തില്‍ സംവിധാനം വേണം. ജില്ലാതലത്തിലുള്ള സമിതിയുടെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം4 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം8 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം8 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version