Connect with us

രാജ്യാന്തരം

ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ്‌ ഡെൽറ്റ വകഭേദം ബ്രിട്ടനിൽ പടരുന്നു

Published

on

europe covid

ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ്‌ ഡെൽറ്റ വകഭേദം പടരുന്നതിൽ ബ്രിട്ടനിൽ ആശങ്ക. ഒരാഴ്ചക്കിടെ 5472 പേരിലാണ് ഡെൽറ്റ വകഭേദം കണ്ടെത്തിയത്. ഇതോടെ ഡെൽറ്റ വകഭേദം ബാധിച്ചവരുടെ ആകെ എണ്ണം 12,431 ആയതായി ബ്രിട്ടൻ ആരോഗ്യവിഭാഗം അറിയിച്ചു.

ഡെൽറ്റ വകഭേദം ബാധിക്കുന്നവരിൽ ആശുപത്രിവാസത്തിനുള്ള സാധ്യത കൂടുതലാണ് എന്ന വിലയിരുത്തലാണ് ആശങ്ക വർധിപ്പിക്കുന്നത്.
അതിനാൽ കടുത്ത ജാഗ്രതയിലാണ് ബ്രിട്ടൻ. കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിച്ചുവരുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കെന്റ് പ്രദേശത്ത് കണ്ടെത്തിയ മറ്റൊരു കോവിഡ് വകഭേദമായ ആൽഫയേക്കാൾ അപകടസാധ്യത കൂടുതലാണ് ഡെൽറ്റ വകഭേദത്തിനെന്നാണ്‌ വിലയിരുത്തൽ. ഡെൽറ്റ ബാധിച്ചവരുടെ എണ്ണം ഉടൻ തന്നെ ആൽഫ ബാധിച്ചവരെ മറികടക്കുമെന്നാണ് കണക്കുകൂട്ടൽ. ഡെൽറ്റ വകഭേദം ബാധിക്കുന്നവരിൽ ആശുപത്രിവാസത്തിനുള്ള സാധ്യത കൂടുതലാണ് എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. വടക്കുപടിഞ്ഞാറൻ ബ്രിട്ടനിലാണ് കൂടുതലായി ഈ വകഭേദം കണ്ടുവരുന്നത്. രണ്ടു ഡോസുകളും എടുക്കുന്നത് ഡെൽറ്റയ്‌ക്കെതിരെ ഫലപ്രദമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

രോ​ഗലക്ഷണമുളളവർ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ കഴിയുമെങ്കിൽ അത് തെരഞ്ഞെടുക്കാൻ മറക്കരുത്. കൈയും മുഖവും സ്ഥിരമായി ശുചിയാക്കുക, സാമൂഹികാകലം പാലിക്കുക, ശുദ്ധവായു ശ്വസിക്കുക തുടങ്ങിയവ തുടർന്ന് ശീലമാക്കണം. വാക്‌സിന്റെ രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർ എത്രയും പെട്ടെന്ന് അത് എടുക്കാൻ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ജെന്നി ഹാരീസ് ഓർമ്മിപ്പിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം6 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം10 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം14 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം15 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം15 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം16 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം16 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version