കേരളം
തെരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടാന്‍ പാടില്ല; ഹൈക്കോടതിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
തെരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
സ്ഥാനാര്‍ത്ഥികളാഗ്രഹിക്കുന്ന ബൂത്തില്‍ സ്വന്തം ചെലവില്‍ ചിത്രീകരണം അനുവദിക്കാനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ആലപ്പുഴയില്‍ സെല്‍സിറ്റീവായ 46% ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഒരുക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പ് വരുത്താൻ തെരഞ്ഞെടുപ്പ് ദിവസം അതിര്‍ത്തികള്‍ അടയ്ക്കുമെന്നും സിസിടിവി സംവിധാനവുമുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
അതിര്‍ത്തികളില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അതിര്‍ത്തികള്‍ കേന്ദ്രസേനയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കളളവോട്ട് തടയാൻ മുഴുവന്‍ ബൂത്തുകളിലും വീഡിയോ ചിത്രീകരണം പ്രായോഗികമോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ.
അരൂരിലെ ബൂത്തുകളില്‍ വീഡിയോ ചിത്രീകരണം വേണമെന്നും മൂവായിരത്തിലധികം കളളവോട്ടുകൾ മണ്ഡലത്തിലുണ്ടെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർത്ഥികൾ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നത്.