ആരോഗ്യം
കൊറോണ : പുതിയ കേസുകള്‍ 520 കൂടി കുവൈത്തില്‍ , ഇന്ന് രോഗമുക്തര്‍ 911 – മരണം 6
ആറ് മരണങ്ങളും പുതിയ 520 കൊറോണ കേസുകള്‍ ആണ് ഇന്ന് കുവൈത്തില്‍ ആരോഗ്യ മ്രന്താലയം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 34,952 ആണ്. ഇതില്‍ രോഗമുക്തര്‍ 25,048 ഉണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 911 പേരാണ് രോഗ ബാധയില്‍ നിന്ന് സുഖം പ്രാപിച്ചത്. ചികില്‍സയില്‍ 9,619 പേരുണ്ട്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 6 ഉള്‍പ്പെടെ ആകെ മരണം 285 ആയിട്ടുണ്ട്. ഇന്നത്തെ കേസുകളില്‍ അധികവും കുവൈത്ത് സ്വദേശികളിലാണ് 232 രണ്ടാമതായി ഇന്ത്യക്കാര്‍ 86 എണ്ണം, ബംഗല്‍ദേശികള്‍ 53, ഈജിപ്ഷ്യന്‍സ് 39 എന്നീങ്ങനെയും മറ്റുള്ള രാജ്യക്കാരിലിലായിട്ടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
172 രോഗികള്‍ അത്യാഹിത വിഭാഗത്തിലുണ്ട്. ഫര്‍വാനിയ ഹെല്‍ത്ത് സെക്ടറിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 165,ജഹ്‌റ 119,അഹ്മദി 105, ഹവല്ലി 78, ക്യാപിറ്റല്‍ സിറ്റി 53 കേസുകളുമാണുള്ളത്. റസിഡന്‍ഷ്യല്‍ ഏരിയായിലെ കണക്ക് ഇങ്ങനെ- ജലീബ് അല്‍ ഷുഖൈവ് 44,ഫര്‍വാനിയ 33,അബ്ദലി 20,സാദ് അല്‍ അബ്ദുള്ള 19,സാല്‍മിയ 19,ഹവല്ലി 18 എന്നീങ്ങനെയുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 2,985 പേരീല്‍ കോവിഡ് പരിശോധന നടത്തുകയുണ്ടായി.ഇതോടെ മൊത്തം 3,30,129 പേരീല്‍ പരിശോധന നടത്തിയതായി അരോഗ്യ മന്ത്രാലയം അറിയിച്ചു.