കേരളം
സെന്‍ട്രല്‍ ജയിലുകളിൽ ഇനി തടവുകാരുടെ സംഭാഷണങ്ങൾ റെക്കോര്‍ഡ് ചെയ്യും; നിര്‍ദ്ദേശം നല്‍കി ജയില്‍ വകുപ്പ് നിര്‍ദ്ദേശം നല്‍കി
സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും തടവുകാരുടെ സംഭാഷണങ്ങൾ റെക്കോര്‍ഡ് ചെയ്യും. തടവുകാര്‍ക്ക് ഔദ്യോഗികമായി പുറത്തേക്ക് വിളിക്കാവുന്ന ഫോണുകളിലെ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനും കോള്‍ ലിസ്റ്റ് ശേഖരിക്കാനും ജയില്‍ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇതിനായി തിരുവനന്തപുരത്ത് സെന്‍ട്രല്‍ ജയിലില്‍ ഉപകരണം സ്ഥാപിച്ചു.
കണ്ണൂര്‍, തൃശൂര്‍ സെന്‍ട്രല്‍ ജയിലുകളും ഉടനെ സ്ഥാപിക്കും.തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്ന് ഔദ്യോഗിക ഫോണ്‍ ഉപയോഗിച്ച് ഹഷീഷ് ഓയില്‍ കടത്തിലെ പ്രതി ലഹരിക്കച്ചവടത്തിന് ഏകോപനം നടത്തിയെന്ന് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തുകയും പ്രതി ജയിലില്‍ അറസ്റ്റിലാവുകയും ചെയ്തതോടെയാണ് ജാഗ്രത.
ജയില്‍ അധികൃതര്‍ക്ക് വന്‍നാണക്കേടായി ഈ ലഹരി ഇടപാട്. 20 ഫോണുകളാണ് ഇത്തരത്തില്‍ സ്ഥാപിച്ചിട്ടുള്ളത്.ഈ ഫോണില്‍നിന്ന് ഏറ്റവും അടുത്ത ബന്ധുക്കളായ 3 പേരെ മാത്രമേ തടവുകാര്‍ക്ക് വിളിക്കാന്‍ കഴിയൂ. ഇതിനായി ഈ നമ്ബരുകള്‍ ചേര്‍ത്ത സ്മാര്‍ട് കാര്‍ഡ് തടവുകാര്‍ക്ക് നല്‍കിയിട്ടുണ്ട്.
ഈ നമ്ബരുകള്‍ പരിശോധിച്ച് ജയില്‍ അധികൃതര്‍ ആണ് രജിസ്റ്റര്‍ ചെയ്തു നല്‍കുന്നത്.ഹഷീഷ് ഓയില്‍ കടത്ത് പ്രതി ഇതിലൂടെ ഭാര്യയെ വിളിക്കുകയും ഭാര്യ കോള്‍ കോണ്‍ഫറന്‍സിലൂടെ ലഹരിക്കടത്തു സംഘങ്ങളെ ബന്ധിപ്പിച്ച് വില്‍പനയുടെ ഏകോപനം നടത്തുകയുമായിരുന്നു പതിവ്.