കേരളം
ഭിന്നശേഷിക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് നേതാവ് അറസ്റ്റിൽ
ഭിന്നശേഷികാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻ നഗരസഭാംഗം കുന്നംകുളം ആർത്താറ്റ് പുളിക്കപറമ്പിൽ സുരേഷാണ് അറസ്റ്റിലായത്. അച്ഛനും അമ്മയും മരിച്ചതിനെ തുടർന്ന് സഹോദരൻ്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന യുവതിക്ക് നേരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.
സഹോദരന്റെ ഭാര്യ വീടിന് പുറത്ത് പോയപ്പോഴായിരുന്നു സംഭവം. യുവതിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധിച്ച സഹോദരന്റെ ഭാര്യ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇതോടെയാണ് ലൈംഗികാതിക്രമം നടന്നതായി അറിഞ്ഞത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.