കേരളം
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയുമായി നേതാക്കള്‍ ഡല്‍ഹിക്ക്
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയുമായി നേതാക്കള്‍ ഡല്‍ഹിക്ക്. പത്താം തിയതിയോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. മുല്ലപ്പളളി രാമചന്ദ്രനും എംപിമാരും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തീരുമാനിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി. ഘടക കക്ഷികളുമായുളള സീറ്റുവിഭജന ചര്‍ച്ചകളും പുരോഗമിക്കുകയാണ്
ഹൈക്കമാന്‍ഡ് നിയോഗിച്ച സ്‌ക്രീനിംഗ് കമ്മിറ്റിയുടെയും ഐസിസിസി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയാണ് നേതാക്കള്‍ ഡല്‍ഹിക്ക് പോയത്. ഇന്നും നാളെയുമായി ഡല്‍ഹിയില്‍ തുടര്‍ചര്‍ച്ചകള്‍ ഉണ്ടാകും. ഐസിസിസി നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പുനഃക്രമീകരണമുണ്ടാകും. കോണ്‍ഗ്രസ് എംപിമാര്‍ മത്സരിക്കില്ലെന്ന് കേന്ദ്ര നേതാവ് താരിഖ് അന്‍വര്‍ വ്യക്തമാക്കി.
വിജയ സാധ്യത മാത്രമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മാനദണ്ഡം. വൈകാതെ തീരുമാനത്തിലെത്താകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.