Covid 19
സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ നീക്കിയ ജില്ലകളിൽ ഇന്ന് മുതൽ ഇളവ്
സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇന്ന് മുതൽ ഇളവുകൾ . ഇവിടങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമെങ്കിലും റോഡുകൾ അടച്ചുപൂട്ടിയുള്ള നിയന്ത്രണം ഒഴിവാക്കും. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യസേവന വിഭാഗമല്ലാത്തവർക്ക് പുറത്തിറങ്ങാൻ പൊലീസ് പാസ് വേണം. എന്നാൽ മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ തുടരും.
ഇന്ന് മുതൽ പുന:സ്ഥാപിക്കപ്പെടുന്ന നിയന്ത്രണങ്ങൾ
. ആശുപത്രി സേവനങ്ങളും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ സേവനങ്ങളും ലഭ്യമാക്കും. മെഡിക്കൽ ഓഫീസർമാർ, നഴ്‌സുമാർ, പാരാ മെഡിക്കൽ സ്റ്റാഫ്, മറ്റ് ആശുപത്രി സേവനങ്ങൾ എന്നിവയ്ക്കുള്ള ഗതാഗതം അനുവദനീയമാണ്.
. പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപന്നങ്ങൾ, മാംസം, മത്സ്യം, മൃഗങ്ങളുടെ കാലിത്തീറ്റ എന്നിവ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം. ബേക്കറികൾക്കും പ്രവർത്തിക്കാം. പരമാവധി ഹോം ഡെലിവെറി പ്രോത്സാഹിപ്പിക്കും.
. അത്യാവശ്യമല്ലാത്ത കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ അടച്ചിടും. പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, വാട്ടർ കമ്മീഷൻ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയർപോർട്ട്, തുറമുഖം, റെയിൽവേ എന്നിവയുടെ ഓഫീസ് പ്രവർത്തിക്കും.
. ആരോഗ്യം, ആയുഷ്, റവന്യൂ, എൽഎസ്ജിഡി, ഫുഡ് ആൻഡ് സിവിൽ സപ്ലൈസ്, ഇൻഡസ്ട്രീസ്,ലേബർ, സൂ, കേരള ഐടി മിഷൻ, ഇറിഗേഷൻ, വെറ്ററിനറി സർവീസസ്, സോഷ്യൽ ജസ്റ്റിസ് സ്ഥാപനങ്ങൾ, അച്ചടി, ഇൻഷുറൻസ് മെഡിക്കൽ സേവനങ്ങൾ. പോലീസ്, എക്സൈസ്, ഹോം ഗാർഡ്സ്, സിവിൽ ഡിഫൻസ്, ഫയർ & എമർജൻസി സേവനങ്ങൾ, ദുരന്ത നിവാരണ, വനം, ജയിലുകൾ, ജില്ലാ കളക്ടറേറ്റും ട്രഷറിയും, വൈദ്യുതി, ജലവിഭവം, ശുചിത്വം തുടങ്ങിയ മേഖകൾ പ്രവർത്തിക്കും
. ഹോർട്ടികൾച്ചറൽ, ഫിഷറീസ്, പ്ലാന്റേഷൻ, മൃഗസംരക്ഷണ മേഖലകൾക്ക് പ്രവർത്തിക്കാം. . നശിക്കുന്ന കാർഷികോൽപ്പന്നങ്ങളുടെ സംഭരണവും വിപണനവും അനുവദിക്കും.
. വാണിജ്യ സ്വകാര്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടും.
. മാസ്കുകൾ, സാനിറ്റൈസർ തുടങ്ങിയവയുടെ ഉൽപാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.
. ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല.
. കേന്ദ്ര സർക്കാർ സേവനങ്ങളായ പെട്രോനെറ്റ് / എൽ.എൻ.ജി വിതരണം, വിസ കോൺസുലർ സർവീസുകൾ/ ഏജൻസികൾ, റീജണൽ പാസ്പോർട്ട് ഓഫീസുകൾ, കസ്റ്റംസ് സർവീസുകൾ, ഇ.എസ്.ഐ സർവീസുകൾ എന്നിവ ലോക്ഡൗണിൽ നിന്നും ഒഴിവാക്കി.
. സംസ്ഥാന സർക്കാരിനു കീഴിലുള്ള ഗതാഗത വകുപ്പ് , വനിത -ശിശു വികസന വകുപ്പ് , ക്ഷീര വികസന വകുപ്പ് , നോർക്ക എന്നിവയെയും ലോക് ഡൗണിൽ നിന്നും ഒഴിവാക്കി. റസ്റ്ററൻ്റുകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി 7.30 വരെ പാഴ്സൽ വിതരണത്തിനായി മാത്രം പ്രവർത്തിക്കാം.
. ഇൻഷൂറൻസ് സ്ഥാപനങ്ങൾ, ഫിനാൻഷ്യൽ സർവീസുകൾ ,കാപിറ്റൽ ആൻഡ് ഡെബിറ്റ് മാർക്കറ്റ് സർവീസുകൾ, കോർപറേറ്റീവ് ക്രഡിറ്റ് സൊസൈറ്റികൾ എന്നിവക്ക് തിങ്കൾ, ബുധൻ, വെള്ളി തുടങ്ങി ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കാം.
. ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം.
. പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കും.
. ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള രോഗികളുടെ കൂട്ടിരുപ്പുകാർക്ക് യാത്ര അനുവദിക്കും. ഇവർ തെളിവിനായി
ആശുപത്രി രേഖകൾ കൈവശം സൂക്ഷിക്കണം.
. കോടതി ജീവനക്കാരായ ക്ലർക്കുമാർക്കും അഭിഭാഷകർക്കും യാത്ര ചെയ്യാം. അവശ്യസാധനങ്ങൾ, കയറ്റുമതി ഉല്പന്നങ്ങൾ , മെഡിക്കൽ ഉല്പന്നങ്ങൾ എന്നിവയുടെ പാക്കിംഗ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും യാത്ര ചെയ്യാം.