Connect with us

പ്രവാസി വാർത്തകൾ

പ്രവാസികൾക്ക് ആശങ്ക തുടരുന്നു; ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനം എന്നുമുതല്‍ എന്നതിൽ വ്യക്തത ഇല്ല

pravasi

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാ വിമാന സര്‍വീസ് നിര്‍ത്തിവച്ചിട്ട് ഒരു മാസത്തിലധികമായി. ഒട്ടേറെ പ്രവാസികളാണ് യാത്ര സാധിക്കാതെ വിഷമിക്കുന്നത്. ഏറ്റവും ഒടുവില്‍ യുഎഇയുടെ വ്യോമയാന അതോറിറ്റി അറിയിച്ചത് പ്രകാരം, എന്ന് മുതല്‍ വിമാന യാത്ര ആരംഭിക്കുമെന്ന് വ്യക്തമായ ഒരു തിയ്യതി തീരുമാനിച്ചിട്ടില്ല. തല്‍ക്കാലം വിമാന സര്‍വീസ് റദ്ദാക്കിയിരിക്കുകയാണ്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്ര സാധ്യമല്ല എന്നാണ് വ്യോമയാന അതോറിറ്റി അറിയിച്ചത്.
അതുകൊണ്ടുതന്നെ തല്‍സ്ഥിതി തുടരുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. ഇന്ത്യയിലെ കൊറോണ സാഹചര്യം യുഎഇ അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. യാത്രക്കാരുടെയും വിമാന ജോലിക്കാരുടെയും യുഎഇയുടെയും സുരക്ഷ കണക്കിലെടുത്താണ് തുടര്‍ തീരുമാനങ്ങളുണ്ടാകുക.

നിലവില്‍ യാത്ര ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന വ്യോമയാന അതോറിറ്റിയുടെയും ദേശീയ ദുരന്തനിവാരണ വിഭാഗത്തിന്റെയും തീരുമാനം.

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും നിരോധനമുണ്ട്. എന്നാല്‍ ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്ക് ഇളവുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥര്‍, യുഎഇ പൗരന്മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, ബിസിനസുകാര്‍ എന്നിവര്‍ക്ക് യുഎഇയിലേക്കു വരുന്നതിന് തടസമില്ല. ജൂലൈ ആറ് മുതല്‍ യാത്ര ആരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലേയും യുഎഇയിലേയും വിമാന കമ്പനികള്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version