കേരളം
അമ്മ സ൦ഘടനയുടെ മന്ദിരം ഉദ്ഘാടനത്തിനെതിരെ പോലീസിൽ പരാതി ; മോഹൻലാൽ അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യം
അമ്മ സ൦ഘടനയുടെ ആസ്ഥാനമന്ദിര൦ ഉദ്ഘാടനത്തിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ് . കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്നാണ് ആരോപണം .
ഇതിന്റെ അടിസ്ഥാനത്തിൽ സ൦ഘടനാ ഭാരവാഹികൾക്കെതിരെ കേസെടുക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. കെട്ടിടത്തിന് പുറത്ത് പൊതുജന൦ തടിച്ച് കൂടി,എ സി ഹാളിലെ ഉദ്ഘാടന പരിപാടിയിൽ 150ലധികം പേർ പങ്കെടുത്തു എന്നി കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കൊച്ചി ഡിസിപിക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്.
അമ്മയുടെ പുതിയ ബഹുനില കെട്ടിടം മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് 10 കോടിയോളം രൂപ ചെലവിട്ട് കലൂരിൽ മന്ദിരം നിർമ്മിച്ചിരിക്കുന്നത്.
സംഘടന പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആസ്ഥാനമന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അഞ്ച് നിലയുള്ള കെട്ടിടം നവീകരിച്ചാണ് അമ്മ ആസ്ഥാന മന്ദിരമായി തയ്യാറാക്കിയിരിക്കുന്നത്. നടീനടന്മാർക്ക് കഥകൾ കേൾക്കാനുള്ള സൗകര്യം ഉൾപ്പെടെ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.