കേരളം
രജിസ്ട്രേഷനിൽ തടസം; കൊവിൻ ആപ്പ് വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്ന് പരാതി
18 വയസിനുള്ളവരുടെ വാക്സീനേഷനായുള്ള രജിസ്ട്രേഷൻ തുടങ്ങിയതിന് പിന്നാലെ കൊവിൻ പോർട്ടൽ പ്രവർത്തനം തടസപ്പെട്ടു. ആരോഗ്യസേതു ആപ്പ് വഴിയും ഇപ്പോൾ രജിസ്ട്രേഷൻ ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. കൂടുതൽ പേർ രജിസ്ട്രേഷനായി സൈറ്റിലെത്തിയതവാം കാരണം. വിഷയത്തിൽ ഔദ്യോഗിക പ്രതികരണം കാത്തിരിക്കുകയാണ്.
കൊവിൻ വെബ്സൈറ്റ് വഴിയും, മൊബൈൽ ആപ്ലിക്കേഷൻ വഴിയും, ആരോഗ്യ സേതു ആപ്പ് വഴിയുമാണ് വാക്സീനായി രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുക. നേരത്തെ 45 വയസിനു മുകളിലുള്ളവരുടെ രജിസ്ട്രേഷൻ നടക്കുന്ന സമയത്ത് തന്നെ ഇതിനെ പറ്റി പരാതി ഉയർന്നിരുന്നു. വാക്സീൻ ലഭ്യത കുറഞ്ഞതോടെ പലർക്കും രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുകയും വാക്സീൻ സ്വീകരിക്കേണ്ട സ്ഥലവും സമയവും ജനറേറ്റ് ചെയ്യാത്ത അവസ്ഥയും ഉണ്ടായിരുന്നു.
നിലവിൽ 45 കഴിഞ്ഞവരുടെ രജിസ്ട്രേഷൻ എങ്ങനെയാണോ അത് പോലെ തന്നെയാകും 18 കഴിഞ്ഞവരുടെ രജിസ്ട്രേഷനും ആവശ്യമായ തിരിച്ചറിയൽ കാർഡുകളുടെ ഉൾപ്പടെ കാര്യത്തിൽ മാറ്റമില്ല. https://www.cowin.gov.in എന്ന വെബ്സൈറ്റിലൂടെയോ ‘കൊവിൻ’ ആപ്പ് വഴിയോ റജിസ്ട്രേഷൻ ചെയ്യാം.
റജിസ്റ്റർ ചെയ്യാൻ ആധാർ, വോട്ടർ ഐഡി അടക്കമുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം.റജിസ്റ്റർ ചെയ്യുമ്പോൾ വാക്സിനേഷൻ എടുക്കാനുള്ള സ്ഥലം, തീയതി എന്നിവ തെരഞ്ഞെടുക്കാനാകും. വാക്സീൻ വിതരണം അനുമതിയുള്ള സർക്കാർ സ്വകാര്യ കേന്ദ്രങ്ങളിൽ നടക്കും. എന്നാൽ മരുന്ന് സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും കമ്പനികളിൽ നിന്ന് നേരിട്ടു വാങ്ങാം.