കേരളം
ഡ്രൈവിങ് ലൈസൻസിന് വർണ്ണാന്ധത പരിശോധന നിർബന്ധമാക്കി

ഡ്രൈവിംഗ്, ലേണേഴ്സ് ലൈസൻസുകൾക്കായുള്ള അപേക്ഷയ്ക്ക് പൂർണ്ണമായതോ കഠിനമായതോ ആയ വർണ്ണാന്ധത ഇല്ല എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
പ്രസ്തുത സേവനങ്ങൾക്കായി അപേക്ഷകർ പരിഷ്‌കരിച്ച ഫോം നമ്പർ IA ആണ് ഇനി മുതൽ ഉപയോഗിക്കേണ്ടത്. അപേക്ഷകന്റെ കളർവിഷൻ സ്റ്റാൻഡേർഡ് ഇഷിഹാര ചാർട്ട് ഉപയോഗിച്ച് ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർ സർട്ടിഫൈ ചെയ്യേണ്ടതാണ്. കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വന്ന മാറ്റം ഉൾക്കൊണ്ടാണ് കളർ വിഷൻ ടെസ്റ്റ് നിർബന്ധമാക്കിയത്. കൂടുതൽ വിവരങ്ങൾക്ക് www.mvd.kerala.gov.in
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ടെസ്‌റ്റ് അടിമുടി പരിഷ്‌കരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ സൂചന നല്‍കിയിരുന്നു. ഡ്രൈവിങ് ടെസ്‌റ്റ്, ലേണേഴ്‌സ് പരീക്ഷ എന്നിവയിലാകും മാറ്റം വരുത്തുക. പരിഷ്‌കാരം സംബന്ധിച്ച് നിർദേശങ്ങൾ അറിയിക്കാൻ 10 അംഗ കമ്മിറ്റിയെയും നിയോഗിച്ചിരുന്നു. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്നു കമ്മിറ്റിയുടെ അധ്യക്ഷൻ.
ലൈസൻസ് ഉള്ളവർക്ക് പോലും മര്യാദയ്ക്ക് വാഹനം ഓടിക്കാൻ അറിയില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ടെസ്‌റ്റിന് എച്ച് മാത്രം എടുത്താൽ പോരെന്നും, കയറ്റത്തിൽ നിർത്തി മുന്നോട്ട് എടുക്കുക, റിവേഴ്‌സ് പാർക്കിങ് ചെയ്യുക എന്നിവ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും എങ്കില്‍ മാത്രമേ ലൈസൻസ് നൽകൂ എന്നും മന്ത്രി അറിയിച്ചിരുന്നു
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!