Connect with us

Covid 19

ബോധവത്കരണ വീഡിയോകളിൽ മാറ്റം വരുത്തി വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമെന്ന് തിരുവനന്തപുരം കളക്ടർ

covid

കോവിഡ് ബോധവത്കരണത്തിനു ജില്ലാ ഭരണകൂടം തയാറാക്കുന്ന വിഡിയോകളിൽ മാറ്റം വരുത്തി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതു ശിക്ഷാർഹമാണെന്നു തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ജില്ലാ ഭരണകൂടത്തിന്റെ പേരിൽ പ്രചരിക്കുന്ന ഒരു വിഡിയോ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്.

ബോധവത്കരണ വിഡിയോകൾ പ്രത്യേക സാഹചര്യങ്ങളിൽ സഹായിക്കുന്ന ഒരു ശക്തമായ ഉപകരണമാണ്. അത് ദുരുപയോഗം ചെയ്യുന്നത് അപലപനീയമാണെന്നും ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും കളക്ടർ പറഞ്ഞു.

2020 മെയ് 14ന് ജില്ലാ ഭരണകൂടം ഇറക്കിയ ‘മാസ്‌ക്കാണ് വീരൻ’ എന്ന ബോധവത്കരണ വീഡിയോയിലെ ഭാഗങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള വീഡിയോയാണ് ഇപ്പോൾ മറ്റൊരു ആശയ രൂപത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇതിൽ രാഷ്ട്രീയ, സാമൂഹിക, മതപരമായ പരാമർശങ്ങളുണ്ട്. കുറ്റവാളികളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ജില്ലാ ഭരണകൂടം അത്തരമൊരു വീഡിയോ തയാറാക്കിയിട്ടില്ലെന്നും ഈ വീഡിയോ ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. ഇതു പ്രചരിപ്പിക്കുന്നവർക്കും കൈമാറുന്നവർക്കുമെതിരെയും കർശന നടപടിയുണ്ടാകുമെന്നും കളക്ടർ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം6 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം8 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം9 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം10 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം10 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version