കേരളം
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പുറത്തിറക്കി; പേരോ ചിഹ്നമോ ആലേഖനം ചെയ്ത മാസ്‌ക് ഉപയോഗിക്കരുത്
തദ്ദേശ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം പുറത്തിറക്കി. വോട്ടെടുപ്പ് ദിവസം പോളിങ് സ്റ്റേഷനുകളുടെ നിശ്ചിതദൂരപരിധിയില്‍ രാഷ്ട്രീയകക്ഷികളുടെ പേരോ ചിഹ്നമോ ആലേഖനം ചെയ്ത മാസ്‌ക് ഉപയോഗിക്കരുത്.
വോട്ടെടുപ്പിന്റെ വിജ്ഞാപനം വരുന്നതുമുതല്‍ ചട്ടം പ്രാബല്യത്തില്‍ വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. പഞ്ചായത്തുകളില്‍ 200, നഗരസഭകളില്‍ 100 മീറ്റര്‍ പരിധിയിലാണ് ബൂത്തുകളില്‍ നിന്നു മാസ്‌കില്‍ ചിഹ്നനിയന്ത്രണം.
ബൂത്തിലും മറ്റും മാസ്‌കും സാനിറ്റൈസര്‍ ഉപയോഗവും നിര്‍ബന്ധമാണ്. സ്ഥാനാര്‍ഥികളുടെ ക്യാമ്പുകള്‍ ആര്‍ഭാടരഹിതമാക്കണം. ആഹാരം വിതരണം ചെയ്യരുത് തുടങ്ങിയവ പെരുമാറ്റ ചട്ടത്തില്‍ പറയുന്നു.