കേരളം
സംസ്ഥാനത്തിന്‍റെ എല്ലാ മേഖലകളിലും രോഗ വ്യാപനമുണ്ട്; ‘ഭയക്കേണ്ടതില്ല, ജാഗ്രതയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കുതിപ്പ് തുടരുകയാണ്. ഇന്നും കാൽ ലക്ഷത്തിന് മേലെയാണ് കൊവിഡ് രോഗികളുടെ എണ്ണം. അതേസമയം സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും രോഗവ്യാപനമുണ്ടെന്നും ഉത്തരേന്ത്യയിലെ വിപത്തുകളെ കുറിച്ചുള്ള വാർത്തകൾ കേരളത്തിലും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ അങ്ങനെ ഭയക്കേണ്ട സ്ഥിതി നിലവിൽ കേരളത്തിലില്ല. ജാഗ്രത പുലർത്തലാണ് പ്രധാനം. അതിലൂടെ പ്രതിസന്ധിയെ മറികടക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സ്വകാര്യ ആശുപത്രികള്‍രോഗവ്യാപന തോത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ഇന്ന് ചര്‍ച്ച നടത്തി. കോവിഡിന്‍റെ ഒന്നാം ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും മികച്ച സഹകരണം ലഭിച്ചിരുന്നു.
കോവിഡ് ചികിത്സക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് പൂര്‍ണ്ണ സഹകരണമാണ് ഇന്നത്തെ യോഗത്തിലും സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ വാഗ്ദാനം ചെയ്തത്. വ്യാപനതോത് രൂക്ഷമാകുന്ന ഘട്ടത്തെ മുന്നില്‍ കണ്ടുള്ള നിര്‍ദ്ദേശങ്ങളാണ് യോഗത്തില്‍ മുന്നോട്ടുവെച്ചത്.
ഗുരുതര അവസ്ഥയിലുള്ള രോഗികള്‍ വന്നാല്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം നല്‍കാന്‍ കഴിയണം. മികച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍, കോവിഡ് ചികിത്സയിൽ പ്രവീണ്യം നേടിയവർ എന്നിവരുടെ സേവനം അനിവാര്യ ഘട്ടങ്ങളില്‍ ഡിഎംഒ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ എല്ലാ ആശുപത്രികളും തയ്യാറാകണം. ഐസിയുകളും വെന്‍റിലേറ്ററുകളും എത്രയും വേഗം പൂര്‍ണതോതില്‍ സജ്ജമാക്കണം. അറ്റകുറ്റപ്പണികളുണ്ടെങ്കില്‍ ഉടനെ തീര്‍ക്കണം. ഗുരുതര രോഗികള്‍ക്കായി ഐസിയു കിടക്കകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അതിനാല്‍ ഐസിയു കിടക്കകള്‍ അനാവശ്യമായി നിറഞ്ഞ് പോകുന്നത് പരിശോധിക്കുന്നത് നന്നാകും.
ഇപ്പോള്‍ കോവിഡ് ഇതര രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കണം. ഒരാശുപത്രിയും അമിതമായ ചികിത്സാ ഫീസ് ഈടാക്കരുത്. ചില ആശുപത്രികൾ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ നിശ്ചിത നിരക്ക് അംഗീകരിച്ചിട്ടുണ്ട്. അതേനിരക്ക് എല്ലാവരും സ്വീകരിക്കണം.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സൗജന്യമായ കോവിഡ് ചികിത്സ നല്‍കി വരുന്ന സംസ്ഥാനമാണ് കേരളം. അതോടൊപ്പം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഒന്നാമത്തെ കോവിഡ് തരംഗത്തില്‍ 60.47 കോടി രൂപ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ക്കായി ചെലവഴിച്ചു. കാരുണ്യ പദ്ധതിയുടെ ഗുണഭോക്താക്കളായ 4936 പേര്‍ക്കും, റഫര്‍ ചെയ്ത 13,236 പേരുടേയും ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുകയുണ്ടായി. നിലവിലെ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങള്‍ കുറേക്കൂടെ ഫലപ്രദമായി ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് ആലോചിച്ചത്. അതിന്‍റെ വിശദാംശങ്ങള്‍ അധികം വൈകാതെ ലഭ്യമാക്കും.
കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പ്രഖ്യാപിച്ച വാരാന്ത്യ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് പൊതുവെ കര്‍ശനമായി നടപ്പാക്കുന്നുണ്ട്. പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍, വോട്ടെണ്ണലിനു നിയോഗിച്ചിരിക്കുന്ന ജീവനക്കാരുടെ പരിശീലനം, അവശ്യ സര്‍വീസുകള്‍ തുടങ്ങിയവ യാതൊരു തടസവും കൂടാതെ നടക്കുന്നുണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ തൃശൂര്‍ പൂരത്തിനിടെ ഉണ്ടായ അപ്രതീക്ഷിത അപകടത്തില്‍ 2 പേര്‍ മരിക്കുകയും പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് ദാരുണമായ സംഭവമാണ്. കോവിഡ് രോഗവ്യാപനത്തിന്‍റെ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രസവ ചികിത്സ കൂടുതല്‍ സുരക്ഷിതമാക്കാന്‍ നടപടി സ്വീകരിച്ചു. കോവിഡ് ബാധിതരാകുന്ന ഗര്‍ഭിണികളുടെ പ്രസവത്തിനായി ജില്ലയിലെ പ്രധാന ആശുപത്രികളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും പുതുതായി ലേബര്‍ റൂം ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കി.