Connect with us

കേരളം

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ വിദാംശങ്ങൾ നോക്കാം

Published

on

pinarayi 2

സംസ്ഥാനത്ത് ഇന്ന് 29,682 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,69,237 പരിശോധനകൾ നടന്നു. 2,50,065 പേരാണ് ചികിത്സയിലുള്ളത്. 142 മരണങ്ങളുണ്ടായി. നമുക്കെല്ലാവർക്കും കോവിഡ് പ്രതിരോധ പോരാളികളാകാം എന്നതാണ് ‘ബി ദ വാരിയർ’ ക്യാമ്പയിന്റെ അടിസ്ഥാന സന്ദേശം. സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ നമുക്കോരോരുത്തർക്കും നിസ്വാർത്ഥരായ പോരാളികളാകാം.

ഓണത്തിനു ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ ഭയപ്പെട്ടതു പോലെയുള്ള വലിയ വർദ്ധന ഉണ്ടായിട്ടില്ല. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ എണ്ണത്തിലും കാര്യമായ വർദ്ധന ഉണ്ടായിട്ടില്ല. ഒരാഴ്ചയായിട്ട് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം കൂടുതൽ ഉയരാതെ 30000ത്തിനും 33000ത്തിനും ഇടയിൽ തന്നെ നിൽക്കുകയാണ്.

ആഗസ്റ്റ് 14 മുതൽ സെപ്തംബർ 3 വരെയുള്ള കഴിഞ്ഞ മൂന്നാഴ്ചകളിലെ കണക്കുകൾ പരിശോധിച്ചാൽ ഈ കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തവരുടെ ശതമാനം കുറയുകയാണുണ്ടായത്. ആഗസ്റ്റ് 14 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ശരാശരി രോഗികളുടെ എണ്ണം 1,77,935ഉം ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ശതമാനം 5.99ഉം ആയിരുന്നു. എന്നാൽ ആഗസ്ത് 28 മുതൽ സെപ്തംബർ 3 വരെയുള്ള ആഴ്ചയിൽ രോഗികളുടെ എണ്ണം 2,23,197 ആയി ഉയർന്നെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ 5.23 ശതമാനമായി കുറഞ്ഞു.

കോവിഡ് പോസിറ്റീവാകുന്നവരിൽ വാക്സിനേഷൻ എടുത്തവരിലും കുറച്ചു പേർക്ക് രോഗബാധയുണ്ടാകുന്നുണ്ട്. എങ്കിലും അത് ഗുരുതരമാകുന്ന സാഹചര്യം വിരളമാണ്. മരണങ്ങളും അവർക്കിടയിൽ ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ വാക്സിനേഷൻ എടുത്തവർക്കിടയിൽ രോഗബാധയുണ്ടാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല.

കോവിഡ് കാരണം മരണം സംഭവിക്കുന്നത് പ്രധാനമായും പ്രായാധിക്യമുള്ളവർക്കിടയിലാണ്. അതിനാൽ പ്രായമായവരിൽ വാക്സിനേഷൻ എടുക്കാത്തവർ എത്രയും പെട്ടന്ന് വാക്സിൻ സ്വീകരിക്കാൻ ശ്രമിക്കണം. അതുപോലെത്തന്നെ അനുബന്ധരോഗങ്ങളുള്ളവരും വാക്സിൻ സ്വീകരിക്കാൻ വിമുഖത കാണിക്കരുത്. മരണ നിരക്ക് വലിയ തോതിൽ കുറയ്ക്കാൻ അതു സഹായകമാകും.

സംസ്ഥാനത്തെ വാക്സിൻ വിതരണം മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. 18 വയസിന് മുകളിലുള്ള 75 ശതമാനത്തിനും ആദ്യ ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു. ഇതനുസരിച്ച് 2,15,72,491 പേർക്ക് ആദ്യ ഡോസ് വാക്സിനും 79,90,200 പേർക്ക്, അതായത് 27.84% പേർക്ക്, രണ്ടാം ഡോസ് വാക്സിനും നൽകിയിട്ടുണ്ട്. ആകെ 2,95,62,691 ഡോസ് വാക്സിനാണ് ഇതുവരെ നൽകിയത്.

മൊത്തം ജനസംഖ്യയെടുത്താൽ യഥാക്രമം 60.94 ശതമാനവും 22.57 ശതമാനവുമാണ് ഒന്നും രണ്ടും ഡോസ് വാക്സിൻ ലഭിച്ചവരുടെ അനുപാതം. നമ്മുടെ വാക്സിനേഷൻ ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. ഇന്ത്യയിലെ വാക്സിനേഷൻ ഒന്നാം ഡോസ് 40.08 ശതമാനവും (52,10,15,869) രണ്ടാം ഡോസ് 12.06 ശതമാനവുമാണ് (15,67,29,100). സംസ്ഥാനം നടത്തിയ വളരെ ഊർജ്ജിതമായ വാക്സിനേഷൻ യജ്ഞത്തിലൂടെയാണ് വളരെ കുറഞ്ഞ നാളുകൾ കൊണ്ട് ഈയൊരു ലക്ഷ്യം കൈവരിക്കാനായത്.

പരമാവധി പേർക്ക് എത്രയും വേഗം വാക്സിൻ നൽകി സുരക്ഷിതമാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മാത്രം 1.95 കോടിയിലധികം ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ആഗസ്റ്റ് മാസത്തിൽ മാത്രം 88 ലക്ഷത്തിലധികം ഡോസ് വാക്സിനാണ് നൽകാനായത്. രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികൾക്ക് വീട്ടിൽ പോയി വാക്സിൻ നൽകി കേരളം മാതൃകയായി.

60 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ നൽകാനായി പ്രത്യേക യജ്ഞം സംഘടിപ്പിച്ചു. വാക്സിൻ രജിസ്റ്റർ ചെയ്യാനറിയാത്തവരെ കൂടി ഉൾപ്പെടുത്തി വാക്സിൻ സമത്വത്തിനായി വേവ് (WAVE: Work Along For Vaccine Equity) ക്യാമ്പയിനും ഗർഭിണികളുടെ വാക്സിനേഷനായി മാതൃ കവചവും ആവിഷ്ക്കരിച്ച് നടപ്പിലാക്കി.

18 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും ഈ മാസം തന്നെ ആദ്യ ഡോസ് വാക്സിൻ നൽകാനാണ് സംസ്ഥാനം സർക്കാർ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാൻ കേന്ദ്രത്തോട് കൂടുതൽ വാക്സിൻ നൽകാൻ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിൽനിന്ന് വാക്സിൻ ലഭിക്കുന്നുണ്ട്. എന്നാൽ ചിലയിടത്ത് വാക്സിന്റെ കടുത്ത ക്ഷാമം നേരിടുകയാണ്. നാളെ 9,97,570 ഡോസ് വാക്സിൻ എത്തുമെന്നാണ് കേന്ദ്രം അറിയിപ്പ് തന്നിട്ടുള്ളത്.

ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും 100 ശതമാനം ആദ്യ ഡോസും 87 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 92 ശതമാനം പേർക്ക് ഒന്നാം ഡോസും 48 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 18 വയസിനും 44 വയസിനും ഇടയിലുള്ള 54 ശതമാനം പേർക്ക് ഒന്നാം ഡോസ് നൽകിയിട്ടുണ്ട്. വാക്സിൻ വിതരണം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നതിനാൽ സാമൂഹിക പ്രതിരോധം അധികം താമസിയാതെ നമുക്ക് ആർജ്ജിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാരണങ്ങൾ കൊണ്ടെല്ലാം കേരളത്തിൽ രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിൽ വലിയ ആശങ്ക വച്ചു പുലർത്തേണ്ടതില്ല എന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താനും മാർഗനിർദേശങ്ങൾ ലഭിക്കുന്നതിനുമായി ദേശീയ തലത്തിലും അന്തർദേശീയ തലത്തിലുമുള്ള പ്രഗദ്ഭരായ ആരോഗ്യവിദഗ്ധരുമായി സർക്കാർ ചർച്ച നടത്തുകയുണ്ടായി. ഡോ. ഭരത് പങ്കാനിയ, ഡോ . ഡേവിഡ് പീറ്റേഴ്സ്, ഡോ. ദേവി ശ്രീധർ, ഡോ. അജയ് മഹൽ, ഡോ .സാങ്സുപ്റ, ഡോ .ഡേവിഡ് വിൽസൺ, ഡോ. ആർ. ആർ. ഗംഗാഖേദ്കർ, ഡോ. അനുരാഗ് അഗർവാൾ, ഡോ.ജേക്കബ് ജോൺ, ഡോ. സഞ്ജയ് പൂജാരി, ഡോ. ഗിരിധർ ബാബു, ഡോ. ഷാഹിദ് ജമീൽ, ഡോ. സ്വരൂപ് സർക്കാർ തുടങ്ങി പ്രശസ്തരായ നിരവധി വിദഗ്ധർ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയുണ്ടായി.

കോവിഡ് മഹാമാരിയുടെ ആദ്യ നാൾ മുതൽ കേരളം സ്വീകരിച്ചു വരുന്ന പ്രതിരോധ മാർഗങ്ങൾ ഫലപ്രദമാണെന്ന് ചർച്ചയിൽ പൊതുവേ എല്ലാവരും അഭിപ്രായപ്പെട്ടു. ഐ.സി.എം.ആർ നടത്തിയ സെറോ പ്രിവലൻസ് സർവേ ഫലത്തിൽ ഏറ്റവും കുറച്ചു പേർക്ക് രോഗം പകർന്ന സംസ്ഥാനമാണ് കേരളമെന്ന് കണ്ടെത്തിയത് പലരും ചൂണ്ടിക്കാട്ടി. അതോടോപ്പം ആരോഗ്യമേഖലയെ ശക്തിപ്പെടുത്തി മരണ നിരക്ക് കുറച്ചു നിർത്തിയതിന് സംസ്ഥാനത്തെ അഭിനന്ദിക്കുകയും ചെയ്തു. ഇപ്പോൾ കാണുന്ന വർദ്ധനവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും, വാക്സിൻ വിതരണം മികച്ച രീതിയിൽ നടക്കുന്നതിനാൽ രോഗവ്യാപനം അധികം വൈകാതെ പിടിച്ചുകെട്ടാൻ സാധിക്കുമെന്നും ചർച്ചയിൽ പങ്കെടുത്ത പലരും അഭിപ്രായപ്പെടുകയുണ്ടായി.

എക്സസ് മോർട്ടാലിറ്റി, അതായത് മരണങ്ങൾ കഴിഞ്ഞ തൊട്ടു മുൻപുള്ള വർഷത്തേക്കാൾ എത്ര വർദ്ധിച്ചു എന്ന കണക്ക്, പരിശോധിച്ചാൽ കേരളമാണ് ഏറ്റവും കുറച്ച് മരണങ്ങൾ ഉണ്ടായ സംസ്ഥാനമെന്ന് കാണാൻ സാധിക്കുമെന്ന് വെല്ലൂർ സി.എം.സിയിലെ വൈറോളജിസ്റ്റായിരുന്ന ഡോ. ജേക്കബ് ജോൺ വ്യക്തമാക്കി. കോവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളം കാണിച്ച മികച്ച രീതിയിൽ നടക്കുന്നതിനാൽ രോഗവ്യാപനം അധികം വൈകാതെ പിടിച്ചുകെട്ടാൻ സാധിക്കുമെന്നും ചർച്ചയിൽ പങ്കെടുത്ത പലരും അഭിപ്രായപ്പെടുകയുണ്ടായി.
എക്സസ് മോർട്ടാലിറ്റി, അതായത് മരണങ്ങൾ കഴിഞ്ഞ തൊട്ടു മുൻപുള്ള വർഷത്തേക്കാൾ എത്ര വർദ്ധിച്ചു എന്ന കണക്ക്, പരിശോധിച്ചാൽ കേരളമാണ് ഏറ്റവും കുറച്ച് മരണങ്ങൾ ഉണ്ടായ സംസ്ഥാനമെന്ന് കാണാൻ സാധിക്കുമെന്ന് വെല്ലൂർ സി.എം.സിയിലെ വൈറോളജിസ്റ്റായിരുന്ന ഡോ. ജേക്കബ് ജോൺ വ്യക്തമാക്കി. കോവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളം കാണിച്ച മികവിന്റെ ഫലമാണ് ഈ നേട്ടമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡുമായി ബന്ധപ്പെട്ട് ഏറ്റവും കൃത്യമായ കണക്കുകൾ നൽകുന്ന സംസ്ഥാനം കേരളമാണെന്നും കണക്കുകൾ നിരത്തി അദ്ദേഹം വിശദീകരിച്ചു.

ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ശതമാനം കുറഞ്ഞത് രോഗബാധ അപകടകരമാകാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്നു വ്യക്തമാക്കുന്നു. അതിനാൽ കേരളത്തിന്റെ സാമ്പത്തികസാമൂഹിക മേഖലകളെ കൂടുതൽ സജീവമാക്കാനുള്ള ആലോചനകൾ അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗൗരവതരമായ ചർച്ചയുണ്ടായി. കോവിഡ് വ്യാപനം തടയുന്നതിന് പരിശോധനയിലും പ്രതിരോധ കുത്തിവയ്പ്പിലും സ്വീകരിക്കാവുന്ന പുതിയ ആശയങ്ങളും യോഗം ചർച്ച ചെയ്തു. ഇന്ത്യയിൽ ഏറ്റവും നന്നായി കോവിഡ് ഡാറ്റാ കൈകാര്യം ചെയ്യുന്ന സംസ്ഥാനം കേരളമാണെന്നും അവർ അഭിപ്രായപ്പെട്ടു.
ക്രിയാത്മക നിർദ്ദേശങ്ങളാലും വ്യത്യസ്ത നിരീക്ഷണങ്ങളാലും സമ്പന്നമായ ചർച്ച സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകി. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ ഊന്നൽ നൽകി ഈ ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

തദ്ദേശസ്വയംഭരണ സ്ഥാപന യോഗം

വരാനിരിക്കുന്ന അവസ്ഥ കണക്കിലെടുത്ത് ബഹുമുഖ പ്രതിരോധ പദ്ധതിയാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്. സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധസേനാ വളണ്ടിയർമാർ, പ്രദേശത്തെ സേവനസന്നദ്ധരായവർ, റസിഡൻസ് അസോസിയേഷനുകൾ എന്നിവരെ ഉൾപ്പെടുത്തി അയൽപക്ക നിരീക്ഷണ സമിതികൾ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

വാക്സിനേഷൻ താരതമ്യേന കുറഞ്ഞ രീതിയിൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ പ്രത്യേക വാക്സിനേഷൻ യജ്ഞം നടത്തും. അയൽപക്ക നിരീക്ഷണ സമിതി, റാപ്പിഡ് റെസ്പോൺസ് ടീം, വാർഡുതല സമിതി, പോലീസ്, സെക്ടറൽ മജിസ്ട്രേറ്റ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ പ്രാദേശികമായി നടപ്പാക്കും.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങരുത് എന്ന നിർദേശം കർശനമായി നടപ്പാക്കും. അത്തരക്കാരിൽ നിന്നും പിഴ ഈടാക്കുക മാത്രമല്ല. അവരുടെ സ്വന്തം ചെലവിൽ ക്വാറന്റയിനിലേക്ക് മാറ്റുകയും ചെയ്യും. അത് നേരത്തെ കഴിഞ്ഞ വീടല്ല. അതത് സ്ഥലത്ത് ഏർപ്പെടുത്തുന്ന ക്വാറന്റയിൽ കേന്ദ്രത്തിൽ ആവും.

കോവിഡ് ഒന്നാം തരംഗ കാലഘട്ടത്തിൽ വളരെ ഫലപ്രദമായി നമ്മുടെ വാർഡുതല സമിതികൾ പ്രവർത്തിച്ചിരുന്നു. ഇനിയും അത്തരത്തിൽ പ്രവർത്തിക്കണം.

പ്രാദേശികതലത്തിൽ അനുയോജ്യമായ പ്രതിരോധ നടപടികളാണ് ഈ ഘട്ടത്തിൽ നമ്മൾ സ്വീകരിക്കുന്നത്. അത്തരം നിയന്ത്രണങ്ങളോട് സഹകരിക്കാൻ ജനങ്ങളെ ബോധവൽക്കരിക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികൾ നേതൃത്വം ഏറ്റെടുക്കണം എന്നഭ്യർത്ഥിച്ചു. കണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെടുന്ന സ്ഥലങ്ങളിലേക്ക് മരുന്നുകൾ, അവശ്യസാധനങ്ങൾ, കോവിഡ് ഇതര രോഗങ്ങൾക്കുള്ള ചികിത്സ ലഭ്യമാക്കൽ എന്നിവ വാർഡുതലസമിതികൾ മുൻഗണനാ പരിഗണന നൽകി നിർവ്വഹിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.

അവലോകനയോഗം

ഇന്ന് അവലോകന യോഗം ചേർന്ന് സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തി.

ഞായറാഴ്ച ദിവസങ്ങളിൽ ലോക്ഡൗണും, എല്ലാ ദിവസവും രാത്രികാല നിയന്ത്രണവും (രാത്രി 10 മുതൽ രാവിലെ 6 വരെ) നിലവിലുണ്ട്. ഇത് തുടരും. തുടർന്നുള്ള കാര്യങ്ങൾ സംബന്ധിച്ച് അടുത്ത ചൊവ്വാഴ്ച പരിശോധന നടത്തി ഉചിതമായ തീരുമാനമെടുക്കും.

കോവിഡിനോടൊപ്പം ജീവിക്കാൻ തയാറെടുക്കുന്നവരാണ് നമ്മൾ. വാക്സിനേഷൻ പൂർത്തിയായാലും കോവിഡ് പൂർണ്ണമായും വിട്ടുപോവില്ല എന്നാണ് വിദഗ്ധർ കാണുന്നത്. അതു കണ്ടുള്ള പ്രതിരോധമാർഗമാണവലംബിക്കുക.

ഇപ്പോൾ ഡബ്ല്യൂഐപിആർ ഏഴിന് മുകളിലുള്ള 81 നഗര വാർഡുകളിലും 215 ഗ്രാമപഞ്ചായത്തു വാർഡുകളിലും ലോക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്.
ദ്രുത പ്രതികരണസേന (ആർആർടി) മുഖേന കോവിഡ് രോഗികളുടെ ക്വാറന്റീൻ ഉറപ്പുവരുത്തുകയാണ്.

ഇതുമായി ബന്ധപെട്ട വാർഡ് തലത്തിലുള്ള താഴെ പറയുന്ന വിവിരങ്ങൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ പഞ്ചായത്തുകളിൽ നിന്നും ശേഖരിച്ചു ദിവസേന റിപ്പോർട്ട് ചെയ്യേണ്ടതാണ്.

‐ഗാർഹിക സമ്പർക്ക വിലക്കിൽ കഴിയുന്ന രോഗികളുടെ എണ്ണം

‐സമ്പർക്കാന്വോഷണത്തിന്റെ അടിസ്ഥാനത്തിൽ ഗാർഹിക സമ്പർക്കവിലക്കിൽ കഴിയുന്ന ആളുകളുടെ എണ്ണം

‐വാർഡുതല കണ്ടൈൻമെന്റ്/ മൈക്രോ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം.

ഗാർഹിക സമ്പർക്കവിലക്ക് ലംഘനത്തിന് പിഴ ചുമത്തിയവരുടെയും, നിർബന്ധിത ക്വാറന്റീൻ
ഏർപ്പെടുത്തിയവരുടെയും വിവരങ്ങൾ.

‐ക്വാറന്റൈനിലുള്ള എത്ര വീടുകളിൽ മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു എന്നതിന്റെ വിവരങ്ങൾ എന്നിവയാണ് ശേഖരിക്കുക.

കോവിഡ് ബാധിതരായവർ വീടുകളിൽതന്നെ ക്വാറന്റയ്നിൽ കഴിയുന്നുവെന്ന് ഉറപ്പാക്കാൻ പോലീസിന്റെ സേവനം വിനിയോഗിക്കും. ക്വാറന്റയ്ൻ ലംഘിക്കുന്നവരെ കണ്ടെത്തിയാൽ അവർക്കെതിരെ കേസ് എടുക്കും. ഇത്തരം ആൾക്കാരെ പിന്നീട് വീടുകളിൽ തുടരാൻ അനുവദിക്കില്ല. അവരെ സി.എഫ്.എൽ.ടി.സിയിലേയ്ക്ക് മാറ്റും. പോസിറ്റീവ് ആയവരുടെ വീടുകൾ തോറുമുള്ള ഇത്തരം പരിശോധനയ്ക്ക് പോലീസിന്റെ മോട്ടോർ സൈക്കിൾ പട്രോൾ സംഘത്തെ നിയോഗിക്കും.

കോവിഡ് രോഗികൾക്ക് വീടുകളിൽ തന്നെ ക്വാറൻറെയ്നിൽ കഴിയാൻ സഹായകരമായ സൗകര്യങ്ങൾ ലഭ്യമാണോയെന്ന് പോലീസ് നേരിട്ട് പരിശോധിക്കും. അനുകൂല സാഹചര്യങ്ങൾ ഇല്ലെങ്കിൽ അക്കാര്യം പഞ്ചായത്തിനെ അറിയിക്കാനും രോഗിയെ സി.എഫ്.എൽ.ടി.സിയിലേയ്ക്ക് മാറ്റാനും നടപടി സ്വീകരിക്കും. ഇതിന് ആവശ്യമെങ്കിൽ പോലീസ് സഹായം ലഭ്യമാക്കും. ക്വാറൻറെയ്നിൽ കഴിയുന്ന രോഗികൾക്ക് അവശ്യവസ്തുകൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവ എത്തിച്ചുനൽകാൻ പോലീസ് നടപടി സ്വീകരിക്കും. കച്ചവടസ്ഥാപനങ്ങളിൽ നിന്ന് ഹോം ഡെലിവെറി പ്രോത്സാഹിപ്പിക്കാനും പോലീസ് മുന്നിലുണ്ടാകും.

കഴിഞ്ഞ 24 മണിക്കൂറിനുളളിൽ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 9614 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 8971 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 15,14,100 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

യുവജന സഹകരണ സംഘങ്ങൾ

സംസ്ഥാന സഹകരണ ചരിത്രത്തിൽ ആദ്യമായി പൂർണമായും യുവജനങ്ങൾ മാത്രം അംഗങ്ങളായ സഹകരണ സംഘങ്ങൾ സെപ്റ്റംബർ ആറ് തിങ്കളാഴ്ച പ്രവർത്തനം ആരംഭിക്കും. 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി 25 യുവജന സഹകരണ സംഘങ്ങൾ ആരംഭിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ 26 സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്തു. സേവന മേഖലകളിലാണ് ഇവ പ്രവർത്തിക്കുക.

കാലാവസ്ഥ

അമേരിക്കയിലെ വടക്ക് കിഴക്കൻ പ്രവിശ്യകളിൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ അതിതീവ്ര മഴയിലും മിന്നൽ പ്രളയത്തിലും നിരവധിയാളുകൾ മരണപ്പെട്ടതായാണ് അന്ത്രാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ആസ്സാമിലും ഉത്തർപ്രദേശിലും അതിശക്തമായ മഴയെ തുടർന്ന് നിരവധി പ്രദേശങ്ങൾ പ്രളയ ബാധിതമായിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങളുടെ പ്രയാസങ്ങൾ അനുഭവിച്ചറിഞ്ഞ ജനത എന്ന നിലയിൽ ലോകത്തിൻറെ വിവിധ കോണുകളിൽ പ്രകൃതിക്ഷോഭങ്ങളിൽ പ്രയാസമനുഭവിക്കുന്നവരോട് കേരളം ഐക്യപ്പെടുകയാണ്. ഇവിടങ്ങളിലുള്ള മലയാളികളോട് പ്രാദേശിക സർക്കാരുകളുടെ രക്ഷാപ്രവർത്തനപുനരധിവാസ പ്രവർത്തനങ്ങളോട് നല്ല രീതിയിൽ സഹകരിക്കാൻ അഭ്യർത്ഥിക്കുന്നു.

വടക്കൻ ബംഗാൾ ഉൾക്കടലിൽ സെപ്റ്റംബർ 6 നോട് കൂടി വീണ്ടും ഒരു ന്യൂനമർദം രൂപപ്പെടുന്നതിൻറെ ഭാഗമായി കേരളത്തിൽ കാലവർഷം ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

സെപ്റ്റംബർ 7 വരെ കേരളത്തിൽ, വിശേഷിച്ച് വടക്കൻ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ സെപ്റ്റംബർ 7 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ മഞ്ഞ അലെർട്ട നൽകിയിട്ടുണ്ട്. സെപ്റ്റംബർ 6,7 ദിവസങ്ങളിൽ എറണാകുളം, സെപ്റ്റംബർ 7 ന് തൃശൂർ, സെപ്റ്റംബർ 4 ന് കോട്ടയം എന്നീ ജില്ലകളിലും മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയിൽ നല്ല മഴ ലഭിച്ച മലയോര മേഖലയിൽ പലയിടത്തും അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാവുകയാണെങ്കിൽ തന്നെ ഉരുൾപൊട്ടൽ സാധ്യത കൂടുതലാണ്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണം.

മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ വീശിയയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ സെപ്റ്റംബർ 5 മുതൽ 7 വരെ കേരള തീരത്ത് നിന്ന് മൽസ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ