കേരളം
ആ പരിപ്പ് ഇവിടെ വേവില്ല; കേന്ദ്ര ഏജന്‍സികളെ വെല്ലുവിളിച്ച് മുഖ്യമന്ത്രി
തെരഞ്ഞെടുപ്പ് കാലത്ത് കിഫ്ബിക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ ആര്‍ക്കുവേണ്ടിയാണ് എടുത്തുചാടിയതെന്ന് അറിയാന്‍ പാഴൂര്‍പടിവരെ പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മറ്റിടങ്ങളിലെപ്പോലെ ഭയപ്പെടുത്തി വരുതിയിലാക്കാമെന്ന് ബിജെപി കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയേയും കോണ്‍ഗ്രസിനെയും തൃപ്തിപ്പെടുത്താനുള്ള അന്വേഷണമല്ല കേന്ദ്ര ഏജന്‍സികള്‍ നടത്തേണ്ടത്. തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാന്‍ വന്നാല്‍ കീഴടങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല. ഒരു ശക്തിക്കുമുന്‍പിലും വഴങ്ങിക്കൊടുക്കുന്ന പാരമ്ബര്യവുമില്ല. ഭയപ്പെടുത്തി വരുതിയിലാക്കിയ കോണ്‍ഗ്രസ് നേതാക്കളെ കേന്ദ്ര ഏജന്‍സികള്‍ക്ക് പരിചയമുണ്ടായേക്കാം. ആ പരിപ്പ് ഇവിടെ വേവില്ല. ഇത് കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.