കേരളം
കൊച്ചിയില്‍ കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം, കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍
കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ച് കൊച്ചിയിൽ കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷം. കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടന്ന മാർച്ച് മഹാരാജാസ് കോളേജിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് പ്രവർത്തകർക്ക് നേരെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. ഒടുവിൽ പിരിഞ്ഞു പോകാതിരുന്ന പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
ഇതിനിടെ, കണ്ണൂര്‍ മട്ടന്നൂരില്‍ നവകേരള സദസ് നടക്കാനിരിക്കെ പ്രതിഷേധം കണക്കിലെടുത്ത് വിവിധയിടങ്ങളിലായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും എംഎസ്എഫ് പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലിലാക്കി.കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജില്ലാ വൈസ് പ്രസിഡൻറ് ഫർസിന് മജീദ്, ജിതിൻ പി കെ, ഹരികൃഷ്ണൻ പാളാട് എന്നിവരെയാണ് പൊലീസ് കരുതൽ തടങ്കലിൽ ആക്കിയത്. ഇരിട്ടിയിൽ ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തു.മട്ടന്നൂരിൽ അഞ്ച് എംഎസ്എഫ് പ്രവർത്തകരും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.