Connect with us

ദേശീയം

ഇന്ത്യയില്‍ ഇന്ന് മുതല്‍ സിനിമാ തിയറ്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കും     

Published

on

1602731331 298424929 CINEMATHEATRE

ഇന്ത്യയില്‍ ഇന്നുമുതല്‍ സിനിമാ തിയറ്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സിനിമാ പ്രദര്‍ശനം പുനരാരംഭിക്കുക.

ചലച്ചിത്ര മേഖല വളരെ വേഗം പഴയ പ്രതാപം വീണ്ടെടുക്കുന്നത് കാണാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേദ്ക്കര്‍ പറഞ്ഞു.  തിയറ്ററില്‍ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. ഒഴിച്ചിടുന്ന 50 ശതമാനം സീറ്റുകളില്‍ ഇവിടെ ഇരിക്കരുത് എന്ന് എഴുതി പ്രദര്‍ശിപ്പിക്കണം, ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കണം, നിബന്ധനകള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണം, സാനിറ്റൈസര്‍ അടക്കം എല്ലാ സവിധാനങ്ങളും ഒരുക്കണം, ഹാള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കണം എന്നിങ്ങനെ തുടരുന്നു നിബന്ധനകള്‍. തിയറ്ററുകളില്‍ എത്തുന്നവര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാണ്. തെര്‍മല്‍ സ്‌ക്രീനിങ് തിയറ്ററുകളില്‍ പ്രവേശിക്കുന്നതിനു മുമ്പ് നടത്തണം ഇവയും നിബന്ധനകളുടെ ഭാഗമായി നടപ്പാക്കും.

ഒന്നിലധികം സ്‌ക്രീനുകളുള്ള ഇടങ്ങളില്‍ പ്രദര്‍ശന സമയം വ്യത്യസ്തമായാണ് ക്രമീകരിക്കുക. ചലച്ചിത്ര മേഖല വീണ്ടും സജീവമാകുന്നത് കൊവിഡ് വ്യാപനം ഉണ്ടാകാന്‍ കാരണമാകത്ത വിധത്തില്‍ എല്ലാവരും ഉത്തരവാദിത്വത്തൊടെ സാഹചര്യത്തെ കൈകാര്യം ചെയ്യണമെന്നും പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേദ്ക്കര്‍ അഭ്യര്‍ത്ഥിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം8 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം12 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം16 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം17 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം17 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം19 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം19 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version