Connect with us

Uncategorized

മോദിസര്‍ക്കാരിന് കീഴില്‍ ക്രൈസ്തവര്‍ സുരക്ഷിതര്‍; കേന്ദ്ര മന്ത്രി ജോണ്‍ ബര്‍ല

Published

on

കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ജോണ്‍ ബര്‍ല കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന് ജോണ്‍ ബര്‍ല പറഞ്ഞു. 2014 മുതല്‍ ക്രൈസ്തവ സമൂഹം സുരക്ഷിതരാണ്. ഈ സന്ദേശം നല്‍കുന്നതിനായിരുന്നു തന്റെ സന്ദര്‍ശനമെന്നും കര്‍ദിനാളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കേന്ദ്രമന്ത്രി പറഞ്ഞു.

ക്രൈസ്തവ സമൂഹം മോദിയെ അംഗീകരിച്ചു. രാജ്യത്ത് ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നുവെന്നത് തെറ്റായ പ്രചാരണമാണ്. രാജ്യത്ത് നിരവധി പദ്ധതികള്‍ നടപ്പിലാക്കാനുണ്ടെന്നും ജോണ്‍ ബര്‍ള കൂട്ടിച്ചേര്‍ത്തു. സന്ദര്‍ശനത്തെ വെറും രാഷ്ട്രീയമായി കാണരുതെന്നായിരുന്നു ജോണ്‍ ബര്‍ല തിങ്കളാഴ്ച പറഞ്ഞത്. ന്യൂനപക്ഷങ്ങളെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടുള്ള വികസനമാണ് ആത്മനിര്‍ഭര്‍ ഭാരതിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. ക്രൈസ്തവര്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ജോണ്‍ ബര്‍ല പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ജോണ്‍ ബര്‍ല മലയാറ്റൂര്‍ പള്ളി സന്ദര്‍ശിച്ചിരുന്നു. മന്ത്രിക്കൊപ്പം ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണന്‍ അടക്കമുള്ള ബിജെപി പ്രവര്‍ത്തകരും മലയാറ്റൂര്‍ പള്ളിയിലെത്തിയിരുന്നു. മലയാറ്റൂർ തീർത്ഥാടനത്തിന് അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോൺ ബർല. കേന്ദ്ര സർക്കാറിന്റെ പ്രസാദം പദ്ധതിയിൽ ഉൾപ്പെത്തുമെന്നും മന്ത്രി പറഞ്ഞു. മലയാറ്റൂർ സന്ദർശിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷം തോറും ലക്ഷകണക്കിന് തീര്‍ഥാടകരെത്തുന്ന മലയാറ്റൂര്‍ കുരിശുമുടിയിലേക്കുള്ള അടിസ്ഥാനസൗകര്യവികസനമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പ്രസാദം പദ്ധതിയില്‍ മലയാറ്റൂരിനേയും ഉള്‍പ്പെടുത്തിയെങ്കിലും ഫണ്ട് ലഭിച്ചില്ല. ഇതിനിടെയാണ് മലയാറ്റൂര്‍ സെന്റ്്തോമസ് ദേവലയത്തിലേക്കും, അടിവാരത്തേക്കുമുള്ള കേന്ദ്ര ന്യൂനപക്ഷസഹമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തന്നെ വികസനം സാധ്യമാക്കുമെന്ന് പള്ളി വികാരി ഫാദര്‍ വര്‍ഗീസ് മണവാളനും ട്രസ്റ്റിമാര്‍ക്കും മന്ത്രി ഉറപ്പ് നല്‍കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

sports sports
കേരളം1 day ago

മാര്‍ക്കോ ലസ്‌കോവിചും ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ചും പടി ഇറങ്ങി

spudhiiii spudhiiii
കേരളം2 days ago

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ

death women death women
കേരളം2 days ago

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു

war war
കേരളം3 days ago

നിലപാട് ആവർത്തിച്ച് ഇന്ത്യ

fire fire
കേരളം3 days ago

വീടിന്റെ ഷെഡ്ഡിൽ നിർത്തിയിട്ട സ്കൂട്ടറുകൾ കത്തി നശിച്ചു

rocket rocket
കേരളം3 days ago

ലോകത്തിലെ ആദ്യത്തെ 3D പ്രിൻ്റഡ് റോക്കറ്റ് എഞ്ചിൻ

lottory lottory
കേരളം3 days ago

12 കോടി അടിച്ച ഭാഗ്യവാനെ കണ്ടെത്തി

20240530 085958.jpg 20240530 085958.jpg
കേരളം3 days ago

ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയിലധികം

lisna.jpg lisna.jpg
കേരളം3 days ago

മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

IMG 20240529 WA0020.jpg IMG 20240529 WA0020.jpg
കേരളം4 days ago

റൂബിൻ ലാലിൻ്റെ അറസ്‌റ്റ്: പ്രസ് ഫോറം ചാലക്കുടി ഡിഎഫ്‌ഒ ഓഫിസ് മാർച്ച് നടത്തി

വിനോദം

പ്രവാസി വാർത്തകൾ