Citizen Special
ഇന്ന് ശിശുദിനം
ഇന്ന് ശിശുദിനം. വീണ്ടുമൊരു ശിശുദിനം കൂടി വരവായി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമാണ് നവംബര്‍ 14.
1889 നവംബര്‍ 14നാണ് അദ്ദേഹം ജനിച്ചത്.കുഞ്ഞുങ്ങളെ ജീവനുതുല്യം സ്നേഹിച്ച നെഹ്രുവിന്റെ ജന്മദിനമായ നവംബര്‍ പതിനാലിനാണ് ഇന്ത്യയില്‍ ശിശു ദിനം ആഘോഷിക്കുന്നത്.
ചാച്ചാജി എന്ന ഓമനപ്പേരിനാല്‍ നെഹ്റു എന്നും ഓര്‍മ്മിക്കപ്പെടുന്നു. ആഘോഷങ്ങള്‍ ഏറെ ഇഷ്ട്ടപെടുന്ന വ്യക്തിയായിരുന്നു നെഹ്റു. കുട്ടിക്കാലത്ത് ജന്മദിനം ഒരിക്കലേ എത്താറുള്ളല്ലോ എന്ന പരിഭവക്കാരനായിരുന്നു അദ്ദേഹം.
അന്ന് അണിയുന്ന ്പ്രത്യേകതരം വസ്ത്രങ്ങളും തനിക്ക് ലഭിക്കുന്ന സമ്മാനങ്ങളും ഇനിയും ഒരു വര്‍ഷം കഴിഞ്ഞേ എത്തുകയുള്ളു എന്ന ചിന്തയും പരാതിക്കുട്ടിയായ നെഹ്‌റുവിനുണ്ടായിരുന്നു.
അതിന് അദ്ദേഹത്തിന്റെ പിതാവ് കണ്ടുപിടിച്ച പരിഹാരമായിരുനന്നു വര്‍ഷത്തില്‍ മൂന്ന് പിറന്നാള്‍. ഹിജ്‌റ, വര്‍ഷം, ശകവര്‍ഷം തുടങ്ങിയ കലണ്ടര്‍ അനുസരിച്ച് വരുന്ന പിറന്നാളുകളും ആഘോഷിച്ച് പരിഹാരം കണ്ടെത്തുകയായിരുന്നു പതിവ്.
നെഹ്‌റു-ഗാന്ധി കുടുബത്തിലെ അംഗമായ നെഹ്‌റു 1916ല്‍ കമലാ കൗളിനെ വിവാഹം ചെയ്തു. ഇവര്‍ക്ക് ജനിച്ച ഏകമകളായിരുന്നു ഇന്ദിര.
1942ല്‍ ഫിറോസ് ഗാന്ധി വിവാഹം നടന്നു. 1944ല്‍ ഇവര്‍ക്ക് രാജീവ് എന്ന ആണ്‍കുട്ടി പിറന്നു. നെഹ്‌റുവിനോടുള്ള ആഗരപൂര്‍വ്വം പൊതുസ്ഥാപനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പേരു നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെ മികച്ച സര്‍വ്വകലാശാലകളിലൊന്നായ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല, മുംബൈയിലെ ആധുനിക തുറമുഖമായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌പോര്‍ട്ട് എന്നിവ ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള ആദരവായിട്ടാണ് രാജ്യം നാമകരണം ചെയ്തത്.
നെഹ്‌റു അധികാരത്തിലിരുന്നപ്പോള്‍ താമസിച്ചിരുന്ന ഡല്‍ഹിയിലെ താന്‍ മൂര്‍ത്തി ഭവന്‍ എന്ന വീട് ഇപ്പോള്‍ മ്യൂസിയമായി സംരക്ഷിച്ചിരുന്നു.
സാധാരണ രാജ്യമെമ്പാടും കുട്ടികളുടെ റാലികളും ടാബ്ലോ പ്രദര്‍ശനങ്ങളും അരങ്ങേറുന്ന ഇന്ന് കൊവിഡ് കാലമായതുകൊണ്ട് തന്നെ ഇത്തവണ ആഘോഷങ്ങളൊന്നുമുണ്ടാവില്ല.