കേരളം
മന്ത്രിമാരുടെ പേരുകളും വകുപ്പുകളും പഠിച്ച് അവതരിപ്പിച്ച് കുട്ടി യുട്യൂബര്‍ വരദ
മേയ് 20ന് സത്യപ്രതിജ്ഞ ചെയ്ത രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെയെല്ലാം വകുപ്പുകള്‍ തെറ്റാതെ പറയാന്‍ നമ്മളില്‍ എത്ര പേര്‍ക്ക് സാധിക്കും? ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ താരമാകുന്നത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേരുകളും വകുപ്പുകളും കൃത്യമായി പഠിച്ച് യുട്യൂബ് വീഡിയോയില്‍ മനോഹരമായി അവതരിപ്പിച്ച രണ്ടാം ക്ലാസുകാരി വരദയാണ്.
വിളവൂര്‍ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ഈ കൊച്ചു മിടുക്കി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് രൂപം നല്‍കിയ മുഖ്യമന്ത്രിക്ക് നന്ദിസൂചകമായി ഒരു കത്തും എഴുതി സൂക്ഷിക്കുന്നുണ്ട്. കാട്ടാക്കട ബി.ആര്‍.സിയുടെ നേതൃത്വത്തിലുള്ള റേഡിയോ ചങ്ങാതി കെ.എല്‍ 74 എന്ന കുട്ടികള്‍ക്കായുള്ള എഫ്.എമ്മിലെ ആര്‍.ജെ കൂടിയാണ് ഈ മിടുമിടുക്കി.
പാടാനും കഥകള്‍ അവതരിപ്പിക്കാനും ചിത്രം വരയ്ക്കാനും പ്രത്യേക കഴിവ് പ്രകടിപ്പിക്കുന്ന വരദ മലയം വരദാനത്തില്‍ പ്രദീപന്റെയും രേവതിയുടെയും മകളാണ്. വി ഫോര്‍ വരദ എന്ന പേരില്‍ വരദയ്ക്ക് ഒരു യുട്യൂബ് ചാനലുമുണ്ട്. ഭാവിയില്‍ അധ്യാപികയാകാനാണ് വരദ സ്വപ്നം കാണുന്നത്.
വീഡിയോ കാണാം