കേരളം
കുട്ടികളുടെ ലൈംഗിക വിഡിയോകൾ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ച ബംഗാള്‍ സ്വദേശി പിടിയിൽ
കുട്ടികളുടെ ലൈംഗിക വൈകൃതങ്ങളും ലൈംഗികച്ചുവയുള്ള വിഡിയോകളും ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത ബംഗാള്‍ സ്വദേശി ഹാസറുദ്ദീന് സര്‍ക്കാര്‍ ഷെയ്ഖിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
നാഷനല്‍ സെന്റര്‍ ഫോര്‍ മിസിങ് ആന്‍ഡ് എക്സ്പ്ലോയിറ്റ് ചില്‍ഡ്രന്‍ എന്ന സംഘടനയുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സംഘടന നാഷനല്‍ ക്രൈം റെക്കോഡ് ബ്യൂറോക്ക് സമര്‍പ്പിച്ച സൈബര്‍ ടിപ്ലൈന് റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തില്‍ നടത്തിയ അേന്വഷണമാണ് പ്രതിയിലേക്ക് എത്തിയത്.
മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ 2019 ഏപ്രിലില്‍ കുട്ടികള്‍ ലൈംഗിക വൈകൃതങ്ങളില്‍ ഏര്‍പ്പെടുന്ന വിഡിയോകള്‍ മൊബൈലില്‍ പ്രചരിപ്പിച്ചത് കേരളത്തില്‍ പന്തളത്തുനിന്നാണെന്ന് കണ്ടെത്തി. പൊലീസ് സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍, സി.ഡി.ആര്, അഡ്രസ് ഡീറ്റെയില്‍സ് എന്നിവ എടുത്ത് പരിശോധിച്ചതില്‍ ഹാസറുദ്ദീന് സര്‍ക്കാര്‍ ഷെയ്ഖ് എന്ന ആളാണ് കുറ്റകൃത്യം ചെയ്തതെന്ന് തെളിഞ്ഞു.
പന്തളം ഐ.എസ്.എച്ച്.ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ എച്ച്. നജീബ്, സിവില്‍ പൊലീസ് ഓഫിസര്‍ എം. നദിര്‍ഷാ, ജനമൈത്രി ബീറ്റ് ഓഫിസര്‍ കെ.അമീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.