കേരളം
ചാത്തനൂർ ഗവ. എൽപി സ്ക്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപനം നടത്തും
ചാത്തനൂർ ഗവ.എൽ.പി.സ്ക്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ശിശു സൗഹൃദമായ അന്തരീക്ഷത്തിൽ കുട്ടികളുടെ പഠനശേഷിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ, എസ്.എസ്.കെ.യുടെ മാതൃകാ പ്രീ പ്രൈമറിയുടെ ഭാഗമായാണ് ചാത്തനൂർ ജി.എൽ.പി. സ്ക്കൂളിനെ അന്താരാഷ്ട്ര നിരലവാരത്തിലേക്ക് ഉയര്ത്താന് തീരുമാനിച്ചത്. പദ്ധതിയുടെ പ്രഖ്യാപനം ആഗസ്റ്റ് ഒന്നിന് സ്പീക്കർ എം.ബി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും.
ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി.റജീന ഫർണീച്ചറുകളുടെ ഉദ്ഘാടനം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ടി.സുഹ്റ സ്റ്റേജ് സമർപ്പണവും, വൈസ് പ്രസിഡന്റ് മനോമോഹനൻ സ്ക്കൂൾ പത്രത്തിന്റെ പ്രകാശനവും നിർവ്വഹിക്കും. കുട്ടികൾക്ക് ആകർഷണീയമായ മാതൃകാ തോട്ടത്തിൻ്റെ ശില്ലിയായ ഡിസ്നി വേണുവിനെ ചടങ്ങിൽ ആദരിക്കും.
പാലക്കാട് ഡി.ഡി, പി.വി. .മനോജ് കുമാർ, എ.ഇ.ഒ.സിദ്ധീഖ്, സി.ഇ.ഒ. ഡി. ഷാജിമോൻ, ബാങ്ക് പ്രസിഡൻറ് പി. നാരായണൻകുട്ടി, എം.ആർ.മഹേഷ് കുമാർ (ഡി.പി.ഒ.) ബി.പി.സി.ശ്രീജിത്ത്, ജില്ലാ മെമ്പർ അനു വിനോദ് , പഞ്ചായത്ത് അംഗങ്ങളായ ടി. പ്രേമ, വി.ആർ.രേഷ്മ, ബ്ലോക് മെമ്പർ ശ്രീലത, ഷറീന തുടങ്ങിയവരും രാഷ്ട്രിയ കക്ഷി പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കുന്നതാണെന്ന് പഞ്ചായത്ത് പ്രസി. ടി. സുഹ്റ, പ്രധാനാധ്യാപിക എം.സി.സുമയ്യ, പി.ടി.എ.പ്രസിഡന്റ് സി.സച്ചിദാനന്ദൻ എന്നിവർ അറിയിച്ചു.