കേരളം
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: അര്ജുന് ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ പ്രതി അര്ജുന് ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ. അര്ജുന് ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര് ഇളങ്കോയുടെ റിപ്പോര്‍ട്ട്.
ശുപാര്‍ശ അംഗീകരിച്ചാല്‍ അര്ജുന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനാകില്ല. റിപ്പോര്‍ട്ട് ഡിഐജി രാഹുല്‍ ആര് നായര്‍ക്ക് കൈമാറി. ‘ഓപ്പറേഷന് കാവലിന്റെ’ ഭാഗമായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കഴിഞ്ഞ ജൂണിലാണ് അര്ജുന് ആയങ്കിയെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റില്‍ കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് അര്ജുന് ആയങ്കി.