കേരളം
സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോ) റഗുലര്‍/ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു
സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോ) റഗുലര്‍/ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. പരീക്ഷ ഈ മാസം 30 ന് ആരംഭിക്കും. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പരീക്ഷ.
അപേക്ഷാഫോറം തിരുവനന്തപുരം/ കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളില്‍ നിന്നും ഡോ. എ.കെ.ബി മിഷന് ട്രസ്റ്റില്‍ നിന്നും 16 മുതല്‍ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ പിഴയില്ലാതെ 20ന് വൈകിട്ട് അഞ്ച് വരെയും 10 രൂപ പിഴയോടെ 24 വൈകിട്ട് അഞ്ച് വരെയും സ്വീകരിക്കും.
അപേക്ഷയോടൊപ്പം പരീക്ഷാഫീസായി പേപ്പര്‍ ഒന്നിന് 200 രൂപ എന്ന നിരക്കില്‍ തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആന്‍ഡ് കണ്ട്രോളിംഗ് ഓഫീസറുടെ പേരില്‍ എസ്.ബി.ഐ ഫോര്‍ട്ട്, തിരുവനന്തപുരം ബ്രാഞ്ചില്‍ മാറാവുന്ന ഡി.ഡി ഉള്ളടക്കം ചെയ്യണം