കേരളം
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ വിഷയത്തില്‍ വീണ്ടും ഇരട്ട നിലപാടുമായി രമേശ് ചെന്നിത്തല
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇടപെട്ട് നടത്തുന്ന കേന്ദ്ര ഏജന്‍സികളുടെ അതിരുവിട്ട പ്രവര്‍ത്തനങ്ങളെകുറിച്ച് വീണ്ടും ഇരട്ട നിലപാടുമായി രമേശ് ചെന്നിത്തല.
തന്റെ ട്വിറ്ററിലൂടെ നടത്തിയ ട്വീറ്റിലാണ് ചെന്നിത്തല്ല ഇരട്ട നിലപാട് വീണ്ടും പ്രകടിപ്പിച്ചിരിക്കുന്നത്.
പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെയും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെയും സിംഗിനെയും പിന്തുണച്ച് രമേശ് ചെന്നിത്തല ആദ്യം നല്കിയ ട്വീറ്റില്‍, കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളെലും തുല്യരായി കാണണമെന്ന് ആവശ്യപ്പെടുകയും അമരീന്തര്‍ സിംഗിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ തൊട്ടു പിന്നാലെ നടത്തിയ ട്വീറ്റില്‍ കേരള സര്‍ക്കാരിനെതിരെ കേന്ദ്ര ഏജന്‍സികളുടെ അതിരുവിട്ട പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്ന അഭിപ്രായമാണ് നടത്തിയത്. അന്വേഷണം നിഷ്പക്ഷം ആണെന്നും കേന്ദ്ര ഏജന്‍സികളെ തടയുന്നത് ഭീരുത്വം ആണെന്നും ചെന്നിത്തല പറഞ്ഞു.
ഈ ഇരട്ട നിലപാട് രമേശ് ചെന്നിത്തല പലവട്ടമായി ആവര്‍ത്തിക്കുകയും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വരെ തള്ളിപ്പറയുകയും ചെയ്തിരുന്നു.
രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശന സമയത്ത് കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അദ്ദേഹം നടത്തിയ അഭിപ്രായത്തെ വിമര്‍ശിച്ചുകൊണ്ട് കേരളത്തില്‍ രാഹുല്‍ഗാന്ധി അഭിപ്രായം പറയേണ്ടെന്നും അത് പറയാന്‍ ഇവിടെ സംസ്ഥാനനേതാക്കള്‍ ഉണ്ടെന്നും ചെന്നിത്തല പറഞ്ഞത് വിവാദമായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ അനുമതി ഇല്ലാതെ പുതിയ കേസുകള്‍ കേരളത്തില്‍ ഏറ്റെടുക്കാന്‍ സിബിഐക്ക് പറ്റില്ല എന്ന സര്‍ക്കാര്‍ നിലപാടിലാണ് രമേശ് ചെന്നിത്തല വിമര്‍ശിച്ചത്. എന്നാല്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, ഇബ്രാഹിം കുഞ്ഞ് തുടങ്ങിയവര്‍ക്കെതിരെയുള്ള 86 കോടിയുടെ ടൈറ്റാനിയം അഴിമതിക്കേസ് ഇതുവരെ സി.ബി.ഐ. ഏറ്റെടുത്തിട്ടില്ല. ര
ാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും വിദേശകമ്പനി ഉള്‍പ്പെട്ടതിനാല്‍ വിജിലന്‍സിന് പരിമിതി ഉള്ളതിനാലാണ് 2019 ല്‍ കേസ് സി.ബി.ഐക്ക് കൈമാറാന്‍ ആവശ്യപ്പെട്ടതെങ്കിലും സി.ബി.ഐ. ഒഴിഞ്ഞ് മാറുകയാണ്.