Connect with us

ദേശീയം

കൊവിഡ്​ ബാധിച്ച്‌​ മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കായി പ്രത്യേക പാക്കേജ് അവതരിപ്പിച്ച് കേന്ദ്രം

Published

on

modi

കൊവിഡ്​ ബാധിച്ച്‌​ മാതാപിതാക്കളെ നഷ്​ടപ്പെട്ട കുട്ടികള്‍ക്കായി പ്രത്യേക പാക്കേജ്​ അവതരിപ്പിച്ച്‌​ കേന്ദ്രസര്‍ക്കാര്‍. 10 ലക്ഷം രൂപ പി.എം കെയേഴ്​സ്​ ഫണ്ടില്‍ നിന്നും മാറ്റിവെക്കും.

​18 വയസ്സ്​​ പൂര്‍ത്തിയായാല്‍ ഈ തുകയില്‍ നിന്ന്​ സ്​റ്റൈപ്പന്‍ഡ്​ നല്‍കും. 23ാം വയസ്സില്‍ തുക പൂര്‍ണമായും കുട്ടികള്‍ക്ക്​ കൈമാറുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കുട്ടികള്‍ക്ക്​ പൂര്‍ണമായും സൗജന്യ വിദ്യാഭ്യാസം നല്‍കും. ആയുഷ്​മാന്‍ ഭാരത്​ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച്​ ലക്ഷം രൂപയുടെ ​ആരോഗ്യ ഇന്‍ഷൂറന്‍സും ലഭ്യമാക്കും.

കേന്ദ്രീയ, ​നവോദയ, സൈനിക്​ സ്​കൂളുകളില്‍ പഠിക്കാനുള്ള സാഹചര്യമാവും ഒരുക്കുക. കുട്ടികള്‍ക്ക്​ സ്വകാര്യ സ്​കൂളുകളിലാണ്​ അഡ്​മിഷന്‍ ലഭിക്കുന്നതെങ്കില്‍ ഫീസ്​ സര്‍ക്കാര്‍ വഹിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി വായ്​പകള്‍ നല്‍കും.

വായ്​പ പലിശ കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ കൊവിഡ്​ ബാധിച്ച്‌​ മാതാപിതാക്കളെ നഷ്​ടപ്പെട്ട കുട്ടികള്‍ക്കായി പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ കേന്ദ്രസര്‍ക്കാറിന്റെയും പാക്കേജ്​.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം20 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം21 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം23 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം23 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം23 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version