കേരളം
സിബിഎസ് ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കും
സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാനാകും. കൂടാതെ, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിജിലോക്കര്‍ വെബ്‌സൈറ്റ് digilocker.gov.in ലും Results.gov.in ലും ഫലം അറിയാനാകും.
കൊവിഡിന്റെ പശ്ചാത്തലത്തിൽ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കിയിരുന്നു. ബദൽ അസെസ്മെന്റ് സ്കീമിലൂടെയായിരിക്കും മൂല്യനിർണയം നടത്തുക. കഴിഞ്ഞ ദിവസം സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചിരുന്നു.
99.37 ആയിരുന്നു വിജയശതമാനം.സാധാരണ ഗതിയിൽ സി.ബി.എസ്.ഇ ഫലം ഓൺലൈനിൽ പ്രഖ്യാപിക്കുമ്പോൾ പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന റോൾ നമ്പർ ഉപയോഗിച്ച് ഫലം പരിശോധിക്കാമായിരുന്നു.
അഡ്മിറ്റ് കാർഡുകൾ ഒരു മാസം അല്ലെങ്കിൽ രണ്ടു മാസം മുമ്പ് സ്കൂളുകൾ വഴി വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും. എന്നാൽ ഈ വർഷം സി.ബി.എസ്.ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കിയതിനാൽ വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ ലഭ്യമായിരുന്നില്ല.
ഫലം വെബ്സൈറ്റിലൂടെ പ്രഖ്യാപിക്കുമ്പോൾ മാർക്ക് ഷീറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കും. ഇതിന് റോൾ നമ്പർ ആവശ്യമില്ല. ആധാർ കാർഡിലെ നമ്പറും സി.ബി.എസ്.ഇയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറും മതിയാകും.