കേരളം
കേരളത്തില്‍ സി.ബി.ഐക്ക് വിലക്കേര്‍പ്പെടുത്താന്‍ സി.പി.എം പി.ബി തീരുമാനം
കേരളത്തില്‍ സി.ബി.ഐ അന്വേഷണത്തിന് വിലക്കേര്‍പ്പെടുക്കാന്‍ സി.പി.എം പോളിറ്റ് ബ്യൂറോ തീരുമാനം. കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്നാണ് സി.പി.എം പോളിറ്റ് ബ്യൂറോ വിലയിരുത്തല്‍.
നിയമ പരിശോധനക്ക് ശേഷം സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവിറക്കും. അതേസമയം, മഹാരാഷ്ട്ര ഛത്തീസ്ഖഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ സി.ബി.ഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തുകളഞ്ഞിട്ടുണ്ട്.
പശ്ചിമബംഗാളിലും സി.ബി.ഐ അന്വേഷണത്തിന് പൊതു സമ്മതമില്ല. നാല് സംസ്ഥാനങ്ങള്‍ക്ക് ശേഷം കേരളവും സി.ബി.ഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്തുകളയാനാണ് തീരുമാനം.
സംസ്ഥാന തലത്തില്‍ ഇതിനായി നിയമപരമായ കൂടിയാലോചനകള്‍ തുടരും. നിലവില്‍ സി.പി.എം സംസ്ഥാന നേതൃത്വം ഇത്തരമൊരു നിര്‍ദ്ദേശം നേരത്തെ മുന്നോട്ടുവച്ചിരുന്നു. സി.പി.എം ദേശീയ നേതൃത്വം ഇതിന് അനുമതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.