കേരളം
ദേശീയപാതക്ക് ഗുണനിലവാരമില്ല: CBl അന്വേഷണമാരംഭിച്ചു.
പാലിയേക്കര ടോള്‍ പ്ലാസ കമ്പനിക്കെതിരെ സിബിഐ. മണ്ണുത്തി അങ്കമാലി ദേശീയ പാതയില്‍ സര്‍വ്വീസ് റോഡുകള്‍ക്ക് നിലവാരമില്ലെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ ശേഖരിച്ച സാമ്പിളുകളിലാണ് റോഡുകള്‍ക്ക് നിലവാരമില്ലെന്ന് കണ്ടെത്തിയത്.
ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 102.44 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് സിബിഐ കണ്ടെത്തല്‍. സിബിഐ പരിശോധന വെള്ളിയാഴ്ച വരെ തുടരും.
മണ്ണുത്തി മുതല്‍ അങ്കമാലി വരെയുള്ള ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കരാറിലെ വ്യവസ്ഥകള്‍ ഒന്നും തന്നെ പാലിച്ചിട്ടില്ലെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.
2002-ലാണ് ദേശീയ പാത അതോറിറ്റിയുമായി കമ്പനി കരാറിലേര്‍പ്പെട്ടത്. എന്നാല്‍ അതിന് ശേഷം 2006 മുതല്‍ 2016 വരെ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി യാതൊരുവിധ കരാറും പാലിക്കാതെയാണ് ടോള്‍ പിരിക്കുന്നത്.