കേരളം
ലൈഫ് മിഷൻ കേസ്: സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
വടക്കാഞ്ചേരി ഭവന നിർമാണ പദ്ധതിയിൽ ലൈഫ് മിഷനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ അനുമതി. അന്വേഷണ വിലക്ക് നീക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിബിഐയുടെ ഹർജി അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. ഉത്തരവിൽ സർക്കാർ രണ്ടാഴ്ച സമയം ചോദിച്ചെങ്കിലും അനുവദിച്ചില്ല.
അധോലോക ഇടപാടാണ് നടന്നതെന്നും ടെൻഡർ ഇല്ലാതെയാണ് യൂണിടാക്കിന് കരാർ നൽകിയതെന്നും വിദേശ സംഭാവനാ നിയന്ത്രണ നിയമ ലംഘനം നടന്നിട്ടുണ്ടന്നുമുള്ള സിബിഐയുടെ വാദം കണക്കിലെടുത്താണ് ഉത്തരവ്
സര്‍ക്കാരിന്റെയും യുണിടാക്കിന്റെയും ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പദ്ധതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
അധോലോക ഇടപാടാണ് നടന്നതെന്നും ടെൻഡർ ഇല്ലാതെയാണ് യൂണിടാക്കിന് കരാർ നൽകിയതെന്നും വിദേശ സംഭാവനാ നിയന്ത്രണ നിയമ ലംഘനം നടന്നിട്ടുണ്ടന്നുമുള്ള സിബിഐയുടെ വാദം കണക്കിലെടുത്താണ് ജസ്റ്റിസ് പി.സോമരാജന്റെ ഉത്തരവ്.
പദ്ധതി നടത്തിപ്പിന് സർക്കാർ ഭൂമി കൈമാറിയിട്ടില്ല, ലൈഫ്മിഷൻ നേരിട്ട് പണം വാങ്ങിയിട്ടില്ല, വിദേശ സംഭാവനാ നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ല, കോഴ ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട് തുടങ്ങിയ ലൈഫ്മിഷന്റെയും സർക്കാരിനേയും വാദങ്ങൾ കോടതി തള്ളി.
ഉദ്യോഗസ്ഥ തലത്തിൽ നടന്ന അഴിമതിയാണന്നും രാഷ്ടീയ നേതൃത്വത്തെ കുറ്റപ്പെടുത്താനാവില്ലന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു. രാഷ്ട്രീയ നേതൃത്വം നയപരമായ തീരുമാനമാണ് എടുക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും നയപരമായ തീരുമാനമാണ് എടുത്തത്.
നടത്തിപ്പിൽ ഉദ്യോഗസ്ഥന്ധത്തിൽ ക്രിമിനൽ ഗുഢാലോചന നടന്നു. രാഷ്ടീയ നേതൃത്വത്തെ ഇതിൽ കുറ്റപ്പെടുത്താനാവില്ലെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.
നേരത്തേ അന്വേഷണ വിലക്ക് ഹൈക്കോടതി രണ്ട് മാസത്തേക്ക് നീട്ടിയിരുന്നു. യൂണിടാക്കിന് സർക്കാർ സ്ഥലം കൊടുത്തത് നടപടിക്രമങ്ങൾ പാലിച്ചാണോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.
ഭവനപദ്ധതിയിൽ ആർക്കും ഭൂമി കൈമാറിയിട്ടില്ലെന്ന് സർക്കാർ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഭൂമിയിൽ നിർമാണത്തിന് മാത്രമാണ് അനുമതി നൽകിയിട്ടുള്ളതെന്നും പണി പൂർത്തിയായിക്കഴിഞ്ഞാൽ ഗുണഭോക്താക്കൾക്ക് വീടുകൾ അനുവദിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.