കേരളം
കൊവിഡ് കേസുകള്‍ കുറഞ്ഞാലും ജാഗ്രത തുടരണം; വീണ ജോര്‍ജ്
കേരളത്തിൽ കൊവിഡ് കേസുകള്‍ കുറഞ്ഞാലും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജൂണ്‍ മാസത്തില്‍ ലോക്ക്ഡൗണ്‍ തുടരണമോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവ പരിഗണിച്ചാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്നും വീണ ജോര്‍ജ് പറഞ്ഞു. മേയ് മാസത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞേക്കാമെന്ന് വീണ ജോര്‍ജ് പറഞ്ഞു.
ലോക്ക്ഡൗണ്‍ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന് വ്യക്തമാവുക മേയ് മാസത്തിന് ശേഷമാവും. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണത്തിന്റെ ഫലം അടുത്ത മാസം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീണ ജോര്‍ജ് പറഞ്ഞു.
കോവിഡിനൊപ്പം ഡെങ്കിപ്പനി പോലുള്ള മറ്റ് രോഗങ്ങളും പടരാനുള്ള സാധ്യതയുണ്ട്. ഈ രോഗങ്ങള്‍ക്കെതിരെയും ജനങ്ങളുടെ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.