കേരളം
കോവിഡ് രോഗി മരിച്ചെന്ന തെറ്റായ വിവരം; മനുഷ്യാവകാശ കമ്മീഷന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ കേസ് എടുത്തു
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉണ്ടായ വീഴ്ചയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കോവിഡ് രോഗി മരിച്ചെന്ന തെറ്റായ വിവരം ബന്ധുക്കളെ അറിയിച്ച സംഭവത്തില്‍ ആണ് കേസ്. സൂപ്രണ്ടിന് നോട്ടീസയക്കുകയും ചെയ്തു.
രണ്ടാഴ്ചക്കകം ആശുപത്രി സൂപ്രണ്ട് വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.കമ്മീഷന്‍ നോട്ടീസില്‍ പറയുന്നത് ഇത്തരമൊരു ഗുരുതര വീഴ്ച സംഭവിക്കാനിടയാക്കിയ സാഹചര്യം വിശദീകരിക്കണമെന്നാണ്.
കോവിഡ് രോഗി മരിച്ചെന്ന് അറിയിച്ചതോടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്തിയപ്പോള്‍ ആണ് രോഗി ജീവനോടെയുണ്ടെന്ന് വീട്ടുകാര്‍ക്ക് മനസ്സിലാകുന്നത്.ജോലിയില്‍ നിന്ന് വീഴ്ച വരുത്തിയ താല്‍ക്കാലിക ജീവനക്കാരനെ ഒഴിവാക്കി.
കായംകുളം പള്ളിക്കല്‍ സ്വദേശി രമണന്‍ മരിച്ചെന്ന് ഇന്നലെയാണ് ആശുപത്രി ജീവനക്കാര്‍ ബന്ധുക്കളെ അറിയിച്ചത്. മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയപ്പോള്‍ ആണ് രമണന്‍ ജീവനോടെയുണ്ടെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായത്. രമണന്റെ സംസ്കാരം നടത്താനുള്ള ഒരുക്കങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പൂര്‍ത്തിയാക്കിയിരുന്നു