ക്രൈം
പാങ്ങോട് കോവിഡ് രോഗിയെ പീഡിപ്പിച്ച കേസ്: പീഡനം നടന്നിട്ടില്ലെന്ന് യുവതിയുടെ സത്യവാങ്മൂലം
പാങ്ങോട് കോവിഡ് രോഗിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവായി യുവതിയുടെ സത്യവാങ്മൂലം.
പീഡനം നടന്നിട്ടില്ലെന്നും പരസ്പരസമ്മതത്തോടെ ബന്ധപ്പെട്ടതാണെന്നും യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി.
സെപ്തംബര്‍ മൂന്നിന് കോവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വീട്ടിലെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു ആദ്യമൊഴി.
ആരോപണവിധേയനായ പ്രദീപ് കുമാറിന് കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണനാണ് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്.
യുവതിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാനും കോടതി ഡി.ജി.പിയോട് നിര്‍ദേശിച്ചു.