Connect with us

കേരളം

ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

Published

on

Untitled 2020 06 15T091147.559

ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ആറ്റിങ്ങല്‍ ടിബി ജംഗ്ഷനിലാണ് അപകടം നടന്നത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശികളാണ് മരിച്ചത്. രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കൊല്ലം ഭാഗത്തേയ്ക്ക് പോയ കാറും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയ ടാങ്കര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.

രാത്രി 12.30 ഓടെയാണ് അപകടം നടന്നത്. പാലുമായി തിരുവനന്തപുരം ഭാഗത്തേക്ക് പോയ ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്. കല്ലുവാതുക്കല്‍ സ്വദേശികളായ അസീം, പ്രിന്‍സ്, മനീഷ് എന്നിവരാണ് മരിച്ചത്. കാറില്‍ ആകെ എട്ടുപേരുണ്ടായിരുന്നു. അപകടം നടന്ന സ്ഥലത്തുതന്നെ മനീഷ് മരണപ്പെട്ടിരുന്നു. മനീഷിന്റെ മൃതദേഹം ആറ്റിങ്ങള്‍ വലിയകുന്ന്താലൂക്ക് ആശുപത്രിയിലാണ് നിലവിലുള്ളത്. മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അസീം, പ്രിന്‍സ് എന്നിവര്‍ മരിക്കുകയായിരുന്നു.

രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാര്‍, കട്ടര്‍ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം10 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം13 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം13 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം13 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം16 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം17 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം17 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം21 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം21 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version