കേരളം
വിജയിക്കുമെന്ന് ഉറപ്പില്ല’; സ്ഥാനാര്‍ത്ഥിയായത് മോദിയുടെ ആഗ്രഹ പ്രകാരമെന്ന് സുരേഷ് ഗോപി
നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറപ്പില്ലെന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ഒരു മണ്ഡലത്തിലും ആര്‍ക്കും വിജയം ഉറപ്പിക്കാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പുകള്‍ എളുപ്പമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിലെ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ന്യുമോണിയ ബാധിതനായിരുന്ന അദ്ദേഹം ഇന്ന് ആശുപത്രി വിട്ടിരുന്നു.
പത്തുദിവസത്തെ വിശ്രമത്തിന് ശേഷം തൃശൂരില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് സുരേഷ് ഗോപി. കോവിഡ് വാക്സീന്‍ കൂടി സ്വീകരിച്ച ശേഷമായിരിക്കും പ്രചാരണത്തിനിറങ്ങുക. പ്രധാനമന്ത്രിക്ക് താൻ തൃശൂര് തന്നെ നിൽക്കണമെന്നാണ് ആഗ്രഹം. തൃശൂരിലുള്ളത് വിജയസാധ്യതയല്ല മൽസര സാധ്യതയെന്നും സുരേഷ് ഗോപി പറഞ്ഞു. 3
3 ശതമാനം സംവരണത്തിന് വേണ്ടി ഇനി എം.പിമാര്‍ അലമുറയിടേണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. പാര്‍ലമെന്‍റില്‍ ഇതിനുവേണ്ടി വാദിക്കാന്‍ ഒരു പാര്‍ട്ടിക്കാര്‍ക്കും അര്‍ഹതയില്ല. സ്ഥാനാര്‍ഥി പട്ടികയിലെ വനിതാ പ്രതിനിധ്യം ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. ലതികാ സുഭാഷിന്‍റെ അവസ്ഥ വേദനിപ്പിച്ചെന്നും കൂടുതലൊന്നും പറയുന്നില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. പനിയും ശ്വാസതടസവും മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു സുരേഷ് ഗോപി.