കേരളം
വയനാട് വീണ്ടും പ്രണയപക; ബിരുദ വിദ്യാര്‍ത്ഥിനിയ്ക്ക് കുത്തേറ്റു
വയനാട് ലക്കിടിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയ്ക്ക് കുത്തേറ്റു. ഓറിയന്റല്‍ കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള ആക്രമണം ആണെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോളജ് പരിസരത്ത് സുഹൃത്തിനൊപ്പം എത്തിയ ദീപു, കത്തി ഉപയോഗിച്ച് വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് കുത്തുകയായിരുന്നു. തുടര്‍ന്ന് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെയും ദീപുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലക്കിടിയില്‍ യുവാവിന്റെ ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ ദേഹത്ത് പതിനഞ്ചോളം മുറിവുകള്‍. ആഴത്തിലുള്ള മുറിവുകളില്ലെങ്കിലും മൂക്കിനും കഴുത്തിനും സാരമായ മുറിവുണ്ട്. സംസാരിക്കാനെന്ന വ്യാജേന റോഡരികിലേക്ക് വിളിച്ചുവരുത്തിയ യുവാവ് തുരുതുരെ കുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
പാലക്കാട് മണ്ണാര്‍ക്കാട്പെ സ്വദേശി ദീപുവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. വയനാട് ലക്കിടി ഓറിയന്റല്‍ കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ആക്രമിച്ച ദീപുവിനെ പൊലാസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദീപുവും ആശുപത്രിയിലാണ്.
ണ്‍കുട്ടിയും ദീപുവും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നു. പ്രണയത്തില്‍നിന്ന് പിന്മാറിയെന്നാരോപിച്ചാണ് ഇയാള്‍ പുല്‍പള്ളി സ്വദേശിയായ കുട്ടിയെ ആക്രമിച്ചത്. ലക്കിടി എല്‍.പി സ്‌കൂളിന് സമീപം വെച്ച് ഇന്ന് വൈകീട്ടായിരുന്നു സംഭവം.
ഫേസ്ബുക്കിലൂടെ മൂന്നു വര്‍ഷം മുന്‍പ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടിരുന്നതായാണ് വിവരം. യുവാവ് നേരത്തെ കോഴിക്കോട് വന്നു വിദ്യാര്‍ത്ഥിനിയെ കാണാറുണ്ടായിരുന്നു. പ്രണയ വിവരമറിഞ്ഞ ഇരുവീട്ടുകാര്‍ രണ്ടു പേരെയും ഇതില്‍ നിന്നും പിന്തിരിപ്പിച്ചു. യുവാവ് പിന്നീട് ഗള്‍ഫില്‍ പോകുകയും ചെയ്തു. ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ യുവാവ് ഞായറാഴ്ച ലക്കിടിയിലെത്തി പെണ്‍കുട്ടിയെ കണ്ടിരുന്നു. പ്രണയവുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് യുവതി അറിയിക്കുകയും ചെയ്തിരുന്നു.