കേരളം
സ്വകാര്യ ബസ് സമരം പിൻവലിച്ചേക്കും; മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ബസ് ഉടമകൾ
സ്വകാര്യ ബസ് സമരം ഇന്ന് പിൻവലിച്ചേക്കും. ബസ് ഉടമകൾ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സമരം തുടങ്ങി നാലാം ദിവസത്തിലാണ് ബസ് ഉടമകളുമായി മുഖ്യമന്ത്രി ചർച്ചനടത്തിയത്.
സംയ്കുത സമരസമിതിയിലെ ആറ് പേരാണ് ചർച്ചയിൽ പങ്കെടുത്തത്. മുഖ്യമന്ത്രി ഇവർക്ക് വ്യക്തമായ ഉറപ്പുകൾ നൽകിയില്ലെന്നാണ് റിപ്പോർട്ടുകൾ.
വിദ്യാർഥികൾക്ക് പരീക്ഷ നടക്കുന്നതുൾപ്പടെയുള്ള ഇപ്പാഴത്തെ സാഹചര്യം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ബസ് ഉടമകളോട് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ബസ് ഉടമകൾ തിരുവനന്തപുരത്ത് യോഗം ചേരുകയാണ്. യോഗത്തിന് ശേഷം സമരം പിൻവലിച്ചേക്കുമെന്നാണ് സൂചന.