കേരളം
സ്വന്തം ശബ്ദത്തില്‍ വോട്ടഭ്യര്‍ഥിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്കായി BSNL ന്റെ ആകര്‍ഷക പാക്കേജ്
സ്വന്തം ശബ്ദത്തില്‍ വോട്ടഭ്യര്‍ഥിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് ബി.എസ്.എന്‍.എല്‍. സഹായം നല്‍കും. പ്രചാരണം അവസാനിപ്പിക്കുന്നതിന് 48 മണിക്കൂര്‍മുമ്പുവരെ വോട്ടുതേടാന്‍ ബി.എസ്.എന്‍.എല്‍. അവസരമൊരുക്കും.
ഔട്ട് ബൗണ്ട് കോളിങ്, പേഴ്സണലൈസ്ഡ് റിങ് ബാക്ക് ടോണ്‍ എന്നീ സൗകര്യങ്ങളാണ് ബി.എസ്.എന്‍.എല്‍. പ്രചാരണത്തിനായി ഒരുക്കുന്നത്.
ഔട്ട് ബൗണ്ട് കോളിങ് സര്‍വീസ് വഴി, സ്ഥാനാര്‍ഥിയോ മുന്നണിനേതാക്കളോ നല്‍കുന്ന മൊബൈല്‍ നമ്പരുകളിലേക്ക് വോയ്സ് കോളിലൂടെ ബി.എസ്.എന്‍.എല്‍. ശബ്ദസന്ദേശം എത്തിക്കും.
മൊബൈല്‍നമ്പര്‍ ബി.എസ്.എന്‍.എല്ലിന്റേതോ മറ്റ് സേവനദാതാക്കളുടേതോ ആകാം. സ്ഥാനാര്‍ഥിയോ മറ്റുള്ളവരോ നിര്‍ദേശിക്കുന്ന സ്ഥലത്തെ ബി.എസ്.എന്‍.എല്‍.
ടവര്‍ പരിധിയിലുള്ള എല്ലാ ബി.എസ്.എന്‍.എല്‍. ഉപഭോക്താക്കള്‍ക്കും റെക്കോഡ്ചെയ്ത ശബ്ദസന്ദേശം അയയ്ക്കുകയും ചെയ്യും.
അരമിനിറ്റുള്ള ഒരു കോളിന് 59.5 പൈസയാണ് ചെലവ്. സ്ഥാനാര്‍ഥിയുടെ മൊബൈലിലേക്ക് വിളിക്കുന്നവരെ റെക്കോഡ് ചെയ്ത ശബ്ദസന്ദേശം കേള്‍പ്പിക്കണമെന്നുള്ളവര്‍ക്ക് പേഴ്സണലൈസ്ഡ് റിങ് ബാക്ക് ടോണ്‍ ഉപയോഗപ്പെടുത്താം.